അമ്പലപ്പുഴ: വീടുകയറി ആക്രമണം നടത്തിയ സംഘത്തെ പിടികൂടാനെത്തിയ പൊലീസിനെ തടഞ്ഞ പ്രതി അറസ്റ്റിൽ. നീർക്കുന്നം അയോധ്യനഗറിൽ സുദർശനനെയാണ് അമ്പലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. മുൻ വൈരാഗ്യത്തിന്റെ പേരിൽ കഴിഞ്ഞദിവസം പുതുവൽ ശോഭനയുടെ വീട്ടിലാണ് ഒരു സംഘം ആക്രമണം നടത്തിയത്. ഗർഭിണികൾ അടക്കമുള്ളവർക്കാണ് പരിക്കേറ്റത്. ഇവർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് സുധിലാൽ, രാഹുൽരാജ്, അജിത് എന്നിവരെ കഴിഞ്ഞദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആകെ എട്ട് പ്രതികളാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.