തലശ്ശേരി: ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനിയിൽ ലാഭവിഹിതം വാഗ്ദാനം ചെയ്ത് യുവതിയിൽനിന്ന് 35 പവൻ സ്വർണാഭരണം തട്ടിയെടുത്ത കേസിൽ യുവാവ് അറസ്റ്റിൽ.
പുത്തൂർ ചെണ്ടയാട് കുന്നുമ്മൽ സ്വദേശി മൊട്ടപ്പറമ്പത്ത് വീട്ടിൽ ടി.കെ. മഷ്ഹൂദിനെയാണ് (30) കോഴിക്കോടുനിന്ന് ധർമടം പൊലീസ് അറസ്റ്റ് ചെയ്തത്.
നിട്ടൂർ കുന്നോത്ത് ഗുംട്ടിയിലെ പൂക്കോടൻ വീട്ടിൽ ഷഹസാദി സലീം ഷെയ്ഖിന്റെ പരാതിയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പരാതിക്കാരിയിൽനിന്ന് നിക്ഷേപമായി 35 പവൻ സ്വർണമാണ് തട്ടിയെടുത്തത്. ആകെ ആറ് പ്രതികളുള്ള കേസിൽ ആറാമനാണ് അറസ്റ്റിലായ മഷ്ഹൂദ്.
2021 ജൂൺ 24നാണ് ധർമടം പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഒരു വർഷമായി ബംഗളൂരുവിലും കോഴിക്കോടുമായി ഒളിവിൽ കഴിയുകയായിരുന്നു പ്രതി മഷ്ഹൂദ്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ധർമടം എസ്.ഐ ജെ. ഷജീമിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കോഴിക്കോട്ടെത്തി ഇയാളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.