താനെ: മഹാരാഷ്ട്രയിൽ വൈകുന്നേരം നമസ്കാരം കഴിഞ്ഞ് മടങ്ങിയ ഒമ്പത് വയസ്സുകാരനെ തട്ടികൊണ്ടു പോയി കൊന്ന് ചാക്കിലാക്കി. 23 ലക്ഷം രൂപക്ക് വേണ്ടിയാണ് താനെ സ്വദേശി മുദ്ദസിറിന്‍റെ മകൻ ഇബാദിനെ തട്ടികൊണ്ടു പോയി കൊന്നത്. ഞായറാഴ്ച വൈകുന്നേരമാണ് സംഭവം. അയൽക്കാരനായ തയ്യൽക്കാരൻ സൽമാൻ മൗലവി അറസ്റ്റിലായി.
വീട് പണിക്ക് പണം കണ്ടെത്തുവാൻ 23 ലക്ഷം രൂപ തട്ടിയെടുക്കാനാണ് സൽമാൻ തട്ടികൊണ്ട് പോകൽ പദ്ധതിയിട്ടതെന്ന് പൊലീസ് പറഞ്ഞു. വൈകുന്നേരത്തെ നമസ്കാരം കഴിഞ്ഞ് ഇബാദ് വീട്ടിൽ മടങ്ങി എത്തിയില്ല. തുടർന്ന് പിതാവിന് പണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഫോൺ കോൾ വരികയായിരുന്നു. മറ്റു വിശദാംശങ്ങളൊന്നും പറയാതെ കോൾ പെട്ടെന്ന് അവസാനിക്കുകയും ചെയ്തു.
ഇബാദിനെ കാണാതായതറിഞ്ഞ നാട്ടുകാരും പൊലീസും തിരച്ചിൽ ഊർജ്ജിതമാക്കി. ഇതോടെ പിടിക്കപ്പെടാതിരിക്കാൻ സൽമാൻ സിം നശിപ്പിച്ചു കളഞ്ഞു. എന്നാൽ, തിങ്കളാഴ്ച ഉച്ചയോടെ പൊലീസ് സൽമാന്‍റെ വീട് കണ്ടെത്തി. ഇവിടെ നിന്നും ചാക്കിലാക്കിയ നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.
സൽമാനോടൊപ്പം സഹോദരൻ സഫുവാൻ മൗലവിയെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സൽമാനെ ഒന്നാം പ്രതിയാക്കി എഫ്.ഐ.ആർ സമർപ്പിച്ചതായും കൊലക്ക് പിന്നിലുള്ള മറ്റു പ്രതികളെ അന്വേഷിച്ച് വരുന്നതായും ബദ്ലാപൂർ മുതിർന്ന പൊലീസ് ഓഫീസർ ഗോവിന്ദ് പട്ടേൽ പറഞ്ഞു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.