കോടതി ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയ സഹോദരങ്ങൾക്കെതിരെ കേസ്

നീലേശ്വരം: കോടതി ഉത്തരവ് നടപ്പാക്കാൻ പോയ ഹോസ്ദുർഗ് സബ് കോടതിയിലെ സർവേയർ. ഒ.ടി. റിയാസിനെ മൊബൈൽ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയ സഹോദരങ്ങൾക്കെതിരെ കോടതി നിർദേശ പ്രകാരം നീലേശ്വരം പൊലീസ് കേസെടുത്തു. നീലേശ്വരം പൂവാലം കൈയിലെ ടി.വി. വിനോദ്, ടി.വി. വിനീഷ് എന്നിവർക്കെതിരെയാണ് കേസെടുത്തത്. വിനോദിനെതിരെ ഹോസ്ദുർഗ് സബ് കോടതിയിൽ നിലനിൽക്കുന്ന കേസിൽ കോടതി ഉത്തരവ് നടപ്പാക്കാനാണ് സർവേയർ എത്തിയത്.

വിനോദിന്റെ നീലേശ്വരം പൂവാലം കൈയിലെ വീട്ടിൽ ആ സമയം പ്രായമുള്ള മാതാപിതാക്കൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

തുടർന്ന് അയൽവാസിയോട് കാര്യം പറഞ്ഞ് റിയാസ് ഫോൺ നമ്പർ നൽകി മടങ്ങി. പിന്നീട് വിനോദിന്റെ ഫോണിൽനിന്നും വിനീഷിന്റെ ഫോണിൽനിന്നും റിയാസിനു വിളികൾ വരികയായിരുന്നു.

പ്രതികളുടെ ഫോൺ സംഭാഷണം റെക്കോർഡ് ചെയ്ത ശേഷം റിയാസ് ഇക്കാര്യം ഹോസ്ദുർഗ് സബ് ജഡ്ജിനെ അറിയിക്കുകയും ചെയ്തു.

Tags:    
News Summary - Case against brothers who threatened court officer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.