ചി​ന്ന​മ്മ


ചിന്നമ്മ കൊലക്കേസ്‌: ക്രൈംബ്രാഞ്ച് അന്വേഷണം ഉൗർജിതമാക്കി

ക​ട്ട​പ്പ​ന: കൊ​ച്ചു​തോ​വ​ള ചി​ന്ന​മ്മ കൊ​ല​ക്കേ​സി​െൻറ അ​ന്വേ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഇ​ടു​ക്കി ക്രൈം​ബ്രാ​ഞ്ച് എ​സ്.​പി വി.​യു. കു​ര്യാ​ക്കോ​സ് സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു. ഇ​ടു​ക്കി ക്രൈം​ബ്രാ​ഞ്ച് സി.​ഐ യൂ​ന​സി​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​ത്തോ​ടൊ​പ്പ​മാ​ണ് എ​സ്.​പി ക​ട്ട​പ്പ​ന​യി​ലെ​ത്തി അ​ന്വേ​ഷ​ണം ഉ​ർ​ജി​ത​മാ​ക്കി​യ​ത്.

കൊ​ച്ചു​തോ​വ​ള കൊ​ച്ചു​പു​ര​യ്ക്ക​ൽ ജോ​ർ​ജി​െൻറ ഭാ​ര്യ ചി​ന്ന​മ്മ​യെ (60) ഏ​പ്രി​ൽ എ​ട്ടി​ന്​ പു​ല​ർ​ച്ച വീ​ടി​െൻറ താ​ഴ​ത്തെ കി​ട​പ്പു​മു​റി​യി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. എ​ട്ടു​മാ​സം ലോ​ക്ക​ൽ പൊ​ലീ​സ് അ​ന്വേ​ഷി​ച്ചെ​ങ്കി​ലും പ്ര​തി​യെ ക​ണ്ടെ​ത്താ​നാ​യി​ല്ല. തു​ട​ർ​ന്നാ​ണ് ക്രൈം​ബ്രാ​ഞ്ച് ഏ​റ്റെ​ടു​ത്ത​ത്.

ക​ട്ട​പ്പ​ന​യി​ലെ​ത്തി​യ എ​സ്.​പി ആ​ദ്യം കേ​സ് അ​ന്വേ​ഷി​ച്ച ക​ട്ട​പ്പ​ന ഡി​വൈ.​എ​സ്.​പി, സി.​ഐ എ​ന്നി​വ​രി​ൽ​നി​ന്ന് വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു. തു​ട​ർ​ന്ന് ചി​ന്ന​മ്മ​യു​ടെ വീ​ട്ടി​ലെ​ത്തി​യ അ​ദ്ദേ​ഹം ഭ​ർ​ത്താ​വ് ജോ​ർ​ജ്, മ​ക്ക​ൾ എ​ന്നി​വ​രെ ചോ​ദ്യം​ചെ​യ്യു​ക​യും വീ​ടും പ​രി​സ​ര​വും വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കു​ക​യും ചെ​യ്​​തു. കേ​സ് ഫ​യ​ൽ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ചു​വ​രു​ക​യാ​ണെ​ന്നും കൂ​ടു​ത​ൽ ഒ​ന്നും ഇ​പ്പോ​ൾ പ​റ​യാ​നാ​വി​ല്ലെ​ന്നും എ​സ്.​പി പ്ര​തി​ക​രി​ച്ചു.

ലോ​ക്ക​ൽ പൊ​ലീ​സ് കോ​ട​തി​യു​ടെ അ​നു​മ​തി​യോ​ടെ ഭ​ർ​ത്താ​വ് ജോ​ർ​ജി​നെ നു​ണ​പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ, കാ​ര്യ​മാ​യ സൂ​ച​ന​ക​ളൊ​ന്നും ല​ഭി​ച്ചി​ല്ല. അ​തി​നാ​ൽ കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തേ​ണ്ടി​വ​രും. ആ​വ​ശ്യ​മെ​ങ്കി​ൽ കോ​ട​തി​യു​ടെ അ​നു​വാ​ദ​ത്തോ​ടെ നാ​ർ​ക്കോ അ​നാ​ലി​സി​സ്​ ടെ​സ്​​റ്റ്​ ഉ​ൾ​പ്പെ​ടെ ന​ട​ത്തി​യേ​ക്കും. ബ​ല​മാ​യി ശ്വാ​സം​മു​ട്ടി​ച്ചാ​ണ് കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്നാ​ണ് പോ​സ്​​റ്റ്​​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്. ഭ​ർ​ത്താ​വും ചി​ന്ന​മ്മ​യും മാ​ത്ര​മാ​ണ് സം​ഭ​വ​ദി​വ​സം വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്.

Tags:    
News Summary - Chinnamma murder case: Crime branch intensifies probe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.