ചിന്നമ്മ കൊലക്കേസ്: ക്രൈംബ്രാഞ്ച് അന്വേഷണം ഉൗർജിതമാക്കി
text_fieldsകൊച്ചുതോവള കൊച്ചുപുരയ്ക്കൽ ജോർജിെൻറ ഭാര്യ ചിന്നമ്മയെ (60) ഏപ്രിൽ എട്ടിന് പുലർച്ച വീടിെൻറ താഴത്തെ കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. എട്ടുമാസം ലോക്കൽ പൊലീസ് അന്വേഷിച്ചെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. തുടർന്നാണ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്.
കട്ടപ്പനയിലെത്തിയ എസ്.പി ആദ്യം കേസ് അന്വേഷിച്ച കട്ടപ്പന ഡിവൈ.എസ്.പി, സി.ഐ എന്നിവരിൽനിന്ന് വിവരങ്ങൾ ശേഖരിച്ചു. തുടർന്ന് ചിന്നമ്മയുടെ വീട്ടിലെത്തിയ അദ്ദേഹം ഭർത്താവ് ജോർജ്, മക്കൾ എന്നിവരെ ചോദ്യംചെയ്യുകയും വീടും പരിസരവും വിശദമായി പരിശോധിക്കുകയും ചെയ്തു. കേസ് ഫയൽ വിശദമായി പരിശോധിച്ചുവരുകയാണെന്നും കൂടുതൽ ഒന്നും ഇപ്പോൾ പറയാനാവില്ലെന്നും എസ്.പി പ്രതികരിച്ചു.
ലോക്കൽ പൊലീസ് കോടതിയുടെ അനുമതിയോടെ ഭർത്താവ് ജോർജിനെ നുണപരിശോധനക്ക് വിധേയമാക്കിയിരുന്നു. എന്നാൽ, കാര്യമായ സൂചനകളൊന്നും ലഭിച്ചില്ല. അതിനാൽ കൂടുതൽ പരിശോധനകൾ നടത്തേണ്ടിവരും. ആവശ്യമെങ്കിൽ കോടതിയുടെ അനുവാദത്തോടെ നാർക്കോ അനാലിസിസ് ടെസ്റ്റ് ഉൾപ്പെടെ നടത്തിയേക്കും. ബലമായി ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഭർത്താവും ചിന്നമ്മയും മാത്രമാണ് സംഭവദിവസം വീട്ടിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.