ആലുവ: ജാമ്യം നേടിയശേഷം വീണ്ടും കുറ്റകൃത്യങ്ങളിലേർപ്പെട്ട രണ്ട് പ്രതികളുടെ ജാമ്യം റദ്ദാക്കി. റൂറല്‍ ജില്ലയില്‍ നിരന്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവര്‍ക്കെതിരെയുള്ള നടപടികള്‍ ശക്തമാക്കുന്നതിെൻറ ഭാഗമായാണ് നടപടി. ആലുവ വെസ്റ്റ്, കാലടി, നെടുമ്പാശ്ശേരി, നോർത്ത് പറവൂർ പൊലീസ് സ്റ്റേഷനുകളിൽ കേസുകളുള്ള നോർത്ത് പറവൂർ കോട്ടുവള്ളി കിഴക്കേപ്രം കരയിൽ വയലുംപാടം വീട്ടിൽ അനൂപ് (പൊക്കൻ അനൂപ് -31), മന്നം കെ.എസ്.ഇ.ബിക്ക് സമീപം കൊക്കരണിപറമ്പില് വീട്ടില്‍ ശ്യാംലാല്‍ (ലാലന് -30) എന്നിവരുടെ ജാമ്യമാണ് റദ്ദാക്കിയത്.
വധശ്രമം, കവർച്ച, ദേഹോപദ്രവം, ആയുധം കൈവശംവെക്കൽ, സ്ഫോടകവസ്തു ഉപയോഗിക്കൽ തുടങ്ങിയ കേസുകളിൽ പ്രതിയാണ് അനൂപ്. തത്തപ്പിള്ളിയിൽ മാരകായുധങ്ങളുമായി വീടുകയറി ആക്രമിച്ച കേസിലും നെടുമ്പാശ്ശേരിയിൽ ശീട്ടുകളി സംഘത്തെ ആക്രമിച്ച് പണം കവർന്ന കേസിലും പ്രധാന പ്രതിയാണ്. മാഞ്ഞാലി മാട്ടുപുറത്ത് വീട്ടിൽ കയറി സഹോദരങ്ങളെ ആക്രമിക്കുകയും വീട്ടുപകരണങ്ങൾ നശിപ്പിക്കുകയും ചെയ്ത കേസിൽ പ്രധാന പ്രതികളില്‍ ഒരാളുമാണ്.
നോർത്ത് പറവൂർ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത വധശ്രമം, ദേഹോപദ്രവം, വീടുകയറി ആക്രമണം കേസുകളില്‍ പ്രതിയാണ് ശ്യാംലാല്‍. ജില്ല പൊലീസ് മേധാവി കെ. കാർത്തികിെൻറ നിർദേശാനുസരണം ബന്ധപ്പെട്ട കോടതിയില്‍ റിപ്പോര്‍ട്ട് സമര്പ്പിച്ചതിെൻറ അടിസ്ഥാനത്തിലാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.