വൈപ്പിൻ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീടുവിട്ട് പോകാൻ പ്രേരിപ്പിച്ച് സ്വർണമാലയും മൊബൈൽ ഫോണും തട്ടിയ ദമ്പതികൾ അറസ്റ്റിൽ. പള്ളുരുത്തി ചാനിപ്പറമ്പിൽ അക്ഷയ് അപ്പു (22), ഭാര്യ ഞാറക്കൽ നികത്തിൽ വീട്ടിൽ കൃഷ്ണ (20) എന്നിവരെയാണ് ഞാറക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്.
സമൂഹമാധ്യമം വഴിയാണ് പെൺകുട്ടി ഇവരെ പരിചയപ്പെട്ടത്. പെൺകുട്ടിയുടെ കുടുംബ വഴക്ക് ദമ്പതികൾ മുതലെടുക്കുകയായിരുന്നു. ഊട്ടിക്ക് പോകാമെന്ന് ഇവർ പറയുകയും ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനും മറ്റുമുള്ള പണം കണ്ടെത്തുന്നതിനെന്ന് പറഞ്ഞ് സ്വർണമാലയും മൊബൈൽ ഫോണും വാങ്ങുകയുമായിരുന്നു. മാല ഉരുക്കിയനിലയിൽ പറവൂരിലെ ജ്വല്ലറിയിൽനിന്ന് കണ്ടെടുത്തു. അക്ഷയ് അപ്പു നിരവധി കേസിലെ പ്രതിയാണ്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.