ന്യൂഡല്‍ഹി: വടക്കുകിഴക്കൻ ഡൽഹിയിൽ 2020 ഫെബ്രുവരിയിൽ നടന്ന വംശീയാതിക്രമത്തിനിടെ പള്ളി കത്തിച്ച കേസിൽ മൂന്നുപേർക്കെതിരെ കോടതി കുറ്റം ചുമത്തി.
ഗോകുൽപുരി സഭാപുരിലുള്ള ജനതി മസ്ജിദ് തകർക്കുകയും തുടർന്ന് കത്തിക്കുകയും ചെയ്ത കേസിൽ പ്രതികളായ ദീപക് ഗംഗാറാം, പ്രിന്‍സ് മഹേന്ദ്ര സിങ്, ശിവ് രാജു എന്നിവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 147, 148, 380, 427, 436, 149 വകുപ്പുകളാണ് കോടതി ചുമത്തിയിട്ടുള്ളത്. ശിക്ഷ പിന്നീട് വിധിക്കും.
കലാപകാരികളുണ്ടാക്കിയ ഭീകരാന്തരീക്ഷം കാരണം കേസിൽ സാക്ഷിപറയാന്‍ ആരും തയാറായില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇതേത്തുടർന്ന് കേസിൽ കാലതാമസം വന്നിട്ടുണ്ട്. പൊലീസിന് ലഭ്യമായ വിഡിയോയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ കണ്ടെത്തിയത്. കുറ്റം ചുമത്താന്‍ ആവശ്യമായ തെളിവുകള്‍ പൊലീസ് സമര്‍പ്പിച്ചതായും കോടതി ചൂണ്ടിക്കാട്ടി. പ്രതികൾ പൊലീസിനു മുമ്പാകെ കുറ്റം സമ്മതിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.