Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഡൽഹി വംശീയാതിക്രമം:...

ഡൽഹി വംശീയാതിക്രമം: പള്ളി കത്തിച്ച കേസിൽ പ്രതികൾക്കെതിരെ കുറ്റം ചുമത്തി

text_fields
bookmark_border
ഡൽഹി വംശീയാതിക്രമം: പള്ളി കത്തിച്ച കേസിൽ പ്രതികൾക്കെതിരെ കുറ്റം ചുമത്തി
cancel

ന്യൂ​ഡ​ല്‍ഹി: വ​ട​ക്കു​കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ൽ 2020​ ഫെ​ബ്രു​വ​രി​യി​ൽ ന​ട​ന്ന വം​ശീ​യാ​തി​ക്ര​മ​ത്തി​നി​ടെ പ​ള്ളി ക​ത്തി​ച്ച കേ​സി​ൽ ​മൂ​ന്നു​പേ​ർ​ക്കെ​തി​രെ കോ​ട​തി കു​റ്റം ചു​മ​ത്തി.

ഗോ​കു​ൽ​പു​രി സ​ഭാ​പു​രി​ലു​ള്ള ജ​ന​തി മ​സ്ജി​ദ്​ ത​ക​ർ​ക്കു​ക​യും തു​ട​ർ​ന്ന്​ ക​ത്തി​ക്കു​ക​യും ചെ​യ്​​ത കേ​സി​ൽ പ്ര​തി​ക​ളാ​യ​ ദീ​പ​ക് ഗം​ഗാ​റാം, പ്രി​ന്‍സ് മ​ഹേ​ന്ദ്ര സി​ങ്, ശി​വ് രാ​ജു എ​ന്നി​വ​ര്‍ക്കെ​തി​രെ ഇ​ന്ത്യ​ന്‍ ശി​ക്ഷാ​നി​യ​മ​ത്തി​ലെ 147, 148, 380, 427, 436, 149 വ​കു​പ്പു​ക​ളാ​ണ് കോ​ട​തി ചു​മ​ത്തി​യി​ട്ടു​ള്ള​ത്. ശി​ക്ഷ പി​ന്നീ​ട്​ വി​ധി​ക്കും.

ക​ലാ​പ​കാ​രി​ക​ളു​ണ്ടാ​ക്കി​യ ഭീ​ക​രാ​ന്ത​രീ​ക്ഷം കാ​ര​ണം കേ​സി​ൽ​ സാ​ക്ഷി​പ​റ​യാ​ന്‍ ആ​രും ത​യാ​റാ​യി​ല്ലെ​ന്ന് കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. ഇ​തേ​ത്തു​ട​ർ​ന്ന്​ കേ​സി​ൽ കാ​ല​താ​മ​സം വ​ന്നി​ട്ടു​ണ്ട്. പൊ​ലീ​സി​ന് ല​ഭ്യ​മാ​യ വി​ഡി​യോ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​തി​ക​ളെ ക​ണ്ടെ​ത്തി​യ​ത്. കു​റ്റം ചു​മ​ത്താ​ന്‍ ആ​വ​ശ്യ​മാ​യ തെ​ളി​വു​ക​ള്‍ പൊ​ലീ​സ് സ​മ​ര്‍പ്പി​ച്ച​താ​യും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. പ്ര​തി​ക​ൾ പൊ​ലീ​സി​നു മു​മ്പാ​കെ കു​റ്റം സ​മ്മ​തി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:delhi riot
News Summary - Defendants were charged in the mosque burning case
Next Story