ശം​ഷാ​ദ്

ലഹരിമരുന്ന് കേസ് പ്രതിയുടെ അക്രമം; രണ്ടുപൊലീസുകാർക്ക് പരിക്ക്

ക​ണ്ണൂ​ർ:ലഹരിമ​രു​ന്ന് കേ​സി​ൽ ഒ​ളി​വി​ലാ​യ പ്ര​തി​യു​ടെ അ​ക്ര​മ​ത്തി​ൽ ക​ണ്ണൂ​ർ ടൗ​ൺ ഇ​ൻ​സ്‍പെ​ക്ട​ർ ബി​നു മോ​ഹൻ, എ.എസ്.ഐ രഞജിത്ത് എന്നിവർക്ക് പരിക്കേറ്റു

ബു​ധ​നാ​ഴ്ച രാ​വി​ലെ 11.30ഓ​ടെ പു​തി​യ​തെ​രു മാ​ർ​ക്ക​റ്റി​ലാ​ണ് സം​ഭ​വം. അ​തി​മാ​ര​കലഹരി മ​രു​ന്നാ​യ എം.​ഡി.​എം.​എ​യും ഹ​ഷീ​ഷ് ഓ​യി​ലും ക​ട​ത്തി​യ കേ​സി​ൽ ഒ​ളി​വി​ലാ​യ ചാ​ലി​ൽ ല​ക്ഷം​വീ​ട് കോ​ള​നി പൊ​ന്നം​കൈ കാ​ര​ക്ക​ല്ലി ഹൗ​സി​ൽ ശം​ഷാ​ദാ​ണ് (29) പൊ​ലീ​സി​നെ ആ​ക്ര​മി​ച്ച​ത്.

ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് എം.​ഡി.​എം.​എ​യും ഹ​ഷീ​ഷ് ഓ​യി​ലും എ​ത്തി​ച്ച് ഗു​ഡ്സ് ഓ​​​ട്ടോ​യി​ൽ ക​ട​ത്തു​ന്ന​തി​നി​ടെ ഡ്രൈ​വ​ർ പി​ടി​യി​ലാ​യ കേ​സി​ൽ പ്ര​ധാ​ന പ്ര​തി​യാ​യ ശം​ഷാ​ദ് ഒ​ളി​വി​ലാ​യി​രു​ന്നു.

പൂ​വി​ൽ​പ​ന​ക്കാ​യി ഇ​യാ​ൾ പു​തി​യ​തെ​രു മാ​ർ​ക്ക​റ്റി​ലെ​ത്തി​യി​ട്ടു​ണ്ടെ​ന്ന വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കാ​ൻ എ​ത്തി​യ​താ​യി​രു​ന്നു പൊ​ലീ​സ് സം​ഘം. മാ​ർ​ക്ക​റ്റി​ൽ​നി​ന്ന് ഇ​യാ​ളെ പി​ടി​കൂ​ടു​മ്പോ​ൾ ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് പൊ​ലീ​സി​നെ ആ​ക്ര​മി​ച്ച​ത്. കൈ​വി​ര​ലു​ക​ൾ​ക്ക് പ​രി​ക്കേ​റ്റ ബി​നു മോ​ഹ​ൻ ക​ണ്ണൂ​ർ ജി​ല്ല ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. ​പൊ​ലീ​സി​ന്റെ ​കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​സ്സ​പ്പെ​ടു​ത്തി​യ​തി​നും ആ​ക്ര​മി​ച്ച​തി​നും വ​ള​പ​ട്ട​ണം പൊ​ലീ​സ് കേ​സെ​ടു​ത്തു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Tags:    
News Summary - Drug case defendant's violence; Two policemen were injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.