എം.ബി.ബി.എസ് സീറ്റ് വാഗ്ദാനം ചെയ്ത് പണംതട്ടൽ; പ്രതി പിടിയില്‍

ഇ​ര​വി​പു​രം: വി​ദേ​ശ​ത്ത് എം.​ബി.​ബി.​എ​സ് സീ​റ്റ് വാ​ഗ്ദാ​നം ചെ​യ്ത് ല​ക്ഷ​ങ്ങ​ള്‍ ത​ട്ടി​യെ​ടു​ത്ത പ്ര​തി പി​ടി​യി​ൽ. തി​രു​വ​ന​ന്ത​പു​രം വ​ട്ട​ക്ക​രി​ക്ക​കം ബി​സ്മി മ​ന്‍സി​ലി​ല്‍ ഷെ​റി​ന്‍ (25) ആ​ണ് ഇ​ര​വി​പു​രം പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

ജോ​ര്‍ജി​യ​യി​ല്‍ എം.​ബി.​ബി.​എ​സ് വി​ദ്യാ​ർ​ഥി​യാ​യ പ്ര​തി മ​യ്യ​നാ​ട് സ്വ​ദേ​ശി​നി​യാ​യ യു​വ​തി​ക്ക് ഇ​യാ​ള്‍ പ​ഠി​ക്കു​ന്ന കോ​ള​ജി​ല്‍ എം.​ബി.​ബി.​എ​സ് സീ​റ്റ് ത​ര​പ്പെ​ടു​ത്തി ന​ല്‍കാ​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്ത് പ​ല​ത​വ​ണ​ക​ളാ​യി പ​ത്ത് ല​ക്ഷ​ത്തി​ല​ധി​കം രൂ​പ ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഇ​ര​വി​പു​രം പൊ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ല​ഭി​ച്ച പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക​യും പ്ര​തി​ക്കെ​തി​രെ ലു​ക്ക്ഔ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഡ​ല്‍ഹി എ​യ​ര്‍പോ​ര്‍ട്ടി​ലൂ​ടെ പ്ര​തി വി​ദേ​ശ​ത്തേ​ക്ക് ക​ട​ക്കാ​ന്‍ ശ്ര​മി​ക്കു​ന്നു​വെ​ന്ന വി​വ​ര​മ​റി​ഞ്ഞ് ഇ​ര​വി​പു​രം ഇ​ന്‍സ്‌​പെ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘം ഡ​ല്‍ഹി​യി​ലെ​ത്തി പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. 

Tags:    
News Summary - Extortion by offering MBBS seat; Accused in custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.