റായ്പൂർ: ഛത്തീസ്ഗഢിൽ കൊച്ചുമകൻ മുത്തശ്ശിയെ ക്രിക്കറ്റ് ബാറ്റുകൊണ്ട് ക്രൂരമായി മർദിച്ചു. സംഭവത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. റായ്പൂരിലെ പുരാനി ബസ്തി പൊലീസ് സ്റ്റേഷൻ പരിധിയിലെ അമർപുരി പ്രദേശത്താണ് ഇത്തരമൊരു സംഭവം നടന്നത്.
വിഡിയോയിൽ കൊച്ചുമകൻ മുത്തശ്ശിയെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് മർദിക്കുന്നത് കാണാം. തുടർന്ന് വളരെ ദേഷ്യത്തോടെ മുത്തശ്ശിക്ക് താക്കീത് നൽകിയ ശേഷം വീട്ടിലേക്ക് പോകുന്നതും കാണാം. യുവാവിന്റെ അയൽക്കാരനാണ് സംഭവത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്.
മർദനത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ യുവാവും കുടുംബവും ഒളിവിൽ പോയതായാണ് റിപ്പോർട്ടുകൾ. സംഭവത്തിൽ നിയമനടപടി സ്വീകരിച്ചതായി റിപ്പോർട്ടുകളില്ല
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.