കളമശ്ശേരി: സ്വകാര്യ സുരക്ഷ ജീവനക്കാരിൽനിന്നും തോക്ക് പിടിച്ചെടുത്ത സംഭവത്തിൽ 19 യുവാക്കളെ കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. ജമ്മു കശ്മീർ രജൗരി സ്വദേശികളായ നീരജ് കുമാർ (38), നതർ സിങ് (38), ഓംകാർ സിങ് (23), മുഹമ്മദ് ഹനീഫ് (41), അജയ്കുമാർ (25), രാസ് പാർകുമാർ (39), സുരേഷ് കുമാർ (46), അഞ്ചൽകുമാർ (25), രവികുമാർ (24), ഇഷ്ഫാഖ്അഹമ്മദ് (25), മുഹമ്മദ് ഷഫീഖ് (24), നന്ദ് കുമാർ (37), സുഭാഷ് ചന്ദർ (45 ), നരേഷ് കുമാർ (34), സഫീർ അഹമ്മദ് (22), ജാസ് ബിർസിങ്ങ് (35 ), ബിഷാർ കുമാർ (21 ), മുഹമ്മദ് അഷറഫ് (21 ), വിനോദ് കുമാർ (39) എന്നിവരെയാണ് കളമശ്ശേരി സി.ഐ പി.ആർ. സന്തോഷിെൻറ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. തോക്കുകൾ കൈവശം വെക്കാനുള്ള രേഖകൾ ഹാജരാക്കാൻ സാധിക്കാത്തതിെൻറ പേരിൽ ആയുധ നിരോധന നിയമമനുസരിച്ചാണ് അറസ്റ്റ് എന്ന് സി.ഐ പറഞ്ഞു.
എ.ടി.എമ്മുകളിൽ പണം നിക്ഷേപിക്കാൻ കൊണ്ടുപോകുന്ന വാഹനങ്ങളിൽ സുരക്ഷക്കായി പോകുന്ന സെക്യൂരിറ്റി ജീവനക്കാരാണിവർ. തിരുവനന്തപുരം കരമനയിൽ സെക്യൂരിറ്റി ജീവനക്കാരിൽ നിന്നും ലൈസൻസില്ലാത്ത തോക്കുകൾ പിടിച്ചെടുത്തിരുന്നു. ഇതിെൻറ പ്രധാന ഓഫിസ് കൊച്ചിയിലെ കളമശ്ശേരി കൂനംതൈ എ.കെ.ജി റോഡിലുള്ള സിസ്കോ സെക്യൂരിറ്റീസ് എന്ന സ്ഥാപനമാണെന്നറിഞ്ഞതിെൻറ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ, ജീവനക്കാർ താമസിക്കുന്ന സമീപത്തെ വാടകവീട്ടിൽനിന്നും 19 തോക്കുകളും നൂറോളം തിരകളും പിടിച്ചെടുക്കുകയായിരുന്നു.
തോക്ക് ഉപയോഗിച്ച് വന്ന 18 പേരെയും ഇവരെ ജോലിക്ക് കൊണ്ടുവന്ന വിനോദ്കുമാറിനെയും അറസ്റ്റ് ചെയ്തു. 15 ഒറ്റക്കുഴൽ തോക്കും നാലു ഇരട്ടക്കുഴൽ തോക്കുകളുമാണ് പിടിച്ചെടുത്തത്. ഇവരെ കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.