വണ്ടൂർ: ആള്‍താമസമില്ലാത്ത വീടുകള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തിയയാൾ പൊലീസ് പിടിയില്‍. വടക്കുംപാടം കരിമ്പന്‍തൊടി കുഴിച്ചിൽ സ്വദേശി കല്ലന്‍വീട്ടില്‍ വിവാജനെയാണ് (36) അറസ്റ്റ് ചെയ്തത്. ജനുവരി ഒന്നിന് വടക്കുംപാടത്തെ വീടിെൻറ ജനൽക്കമ്പി മുറിച്ചുമാറ്റി അകത്തു കടന്ന് രണ്ട് പവന് സ്വർണവും 20,000 രൂപയും മോഷ്ടിച്ചിരുന്നു. ഒരാഴ്ച കഴിഞ്ഞ് സമാന രീതിയിൽ നടുവത്ത് ചെമ്മരത്തെ ഒരു വീട്ടിലും മോഷണം നടന്നിരുന്നു.വീട്ടുകാര്‍ ബന്ധുവീട്ടില്‍ പോയ തക്കം നോക്കി ജനല്‍ക്കമ്പി മുറിച്ച് അകത്തുകയറിയ മോഷ്ടാവ് അഞ്ച് പവന് സ്വര്‍ണവും 2000 രൂപയും കവർന്നു. പൊലീസ് പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ച് നടത്തിയ അന്വേഷണത്തില്‍ സംഭവശേഷം നാട്ടില്‍നിന്ന് ഒളിവില്‍ പോയ പ്രതി വിവാജനെ കുറിച്ച് വിവരം ലഭിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വണ്ടൂര്‍ ടൗണില്‍നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഗുഡ്സ് ഓട്ടോയില്‍ പഴക്കച്ചവടം നടത്തുന്നതില്‍ വന്ന സാമ്പത്തിക ബാധ്യത തീര്‍ക്കാന്‍ സമൂഹ മാധ്യമങ്ങള്‍ വഴി ഇത്തരത്തില്‍ മോഷണം നടത്തുന്ന വിഡിയോ ശ്രദ്ധയില്‍പെട്ടാണ് ഈ രീതി തിരഞ്ഞെടുത്തതെന്നും ഓട്ടോയില്‍ കറങ്ങിനടന്നാണ് ആളില്ലാത്ത വീടുകള്‍ നോക്കിവെച്ചതെന്നും പ്രതി പൊലീസിനോട് പറഞ്ഞു. പ്രതിയെ അറസ്റ്റ് ചെയ്തതോടെ രണ്ട് വീടുകളില്‍ നടന്ന മോഷണ കേസുകള്‍ക്കും തുമ്പുണ്ടാക്കാന്‍ പൊലീസിന് സാധിച്ചു. രാത്രിയില്‍ എടവണ്ണയിലെ താമസസ്ഥലത്തെ വീട്ടില്‍നിന്ന് ജോലിക്കെന്ന് പറഞ്ഞ് പുറത്തിറങ്ങുന്ന പ്രതി മോഷണം നടത്തിയശേഷം പുലര്‍ച്ച വീട്ടില്‍ തിരിച്ചെത്തുകയാണ് പതിവ്. പെരിന്തൽമണ്ണ കോടതിയിൽ ഹാജറാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.