പാലക്കാട്: പരിസ്ഥിതി സംരക്ഷണം, നെൽവയൽ സംരക്ഷണ നിയമം എന്നിവയെ നോക്കുകുത്തിയാക്കി ജില്ലയിൽ മണ്ണ് ഖനന കേന്ദ്രങ്ങളും ഇഷ്ടികക്കളങ്ങളും വ്യാപകമാകുന്നു. സർക്കാർ പുറമ്പോക്ക് സ്ഥലങ്ങൾ പോലും കൈയേറിയാണ് വർഷങ്ങളായി അനധികൃത ഖനനം നടത്തുന്നത്. പുതുശ്ശേരി സെന്‍ട്രല്‍, പുതുശ്ശേരി ഈസ്റ്റ്, എലവഞ്ചേരി, കൊല്ലങ്കോട്, മുതലമട, പുടൂർ, കൊടുന്തരപ്പുള്ളി എന്നിവിടങ്ങളിലാണ് അനധികൃത ഇഷ്ടിക ചൂളകൾ പ്രവർത്തിക്കുന്നത്. ഓരോ വർഷവും ഇത്തരം അനധികൃത കേന്ദ്രങ്ങളിൽ ചിലത് പിടിക്കപ്പെടാറുണ്ടെങ്കിലും അവ വീണ്ടും പ്രവർത്തിക്കുന്നത് പതിവാണ്. ഇവിടെ പണിയെടുക്കുന്നവരിൽ ഭൂരിഭാഗവും അന്തർ സംസ്ഥാന തൊഴിലാളികളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.