ദമ്പതികളെ തട്ടിക്കൊണ്ടുപോയി മർദിച്ച്​ ഭാര്യയുടെ അശ്ലീല വിഡിയോ പകർത്തി പ്രചരിപ്പിച്ചു; രണ്ടുപേർ അറസ്റ്റിൽ

ഗുരുഗ്രാം: ഹരിയാനയിലെ നുഹ്​ ജില്ലയിൽ ദമ്പതികളെ തട്ടിക്കൊണ്ടുപോയി, ഭർത്താവിനെ ക്രൂരമായി മർദിച്ച്​, ഭാര്യക്കൊപ്പം നഗ്​ന വിഡിയോ പകർത്തി പണം ആവശ്യപ്പെട്ട്​ ഭീഷണിപ്പെടുത്തിയ രണ്ടുപേർ അറസ്റ്റിൽ. ജൂലൈ 27നാണ്​ കേസിന്​ ആസ്​പദമായ സംഭവം.

രോജ്​ക മിയോ പൊലീസ്​ സ്​റ്റേഷൻ പരിധിയിലൂടെ ദമ്പതികൾ ബൈക്കിൽ പോകുന്നതിനിടെ നാലുയുവാക്കൾ ചേർന്ന്​ തടഞ്ഞുനിർത്തുകയും തട്ടിക്കൊണ്ടുപോകുകയും ആയിരുന്നു. ഇരുവരെയും ഒരു മരുഭൂമിയിലെത്തിച്ചശേഷം ഭർത്താവിനെ ക്രൂരമായി മർദിച്ചു. പിന്നീട്​ ഭാര്യയോടൊപ്പം യുവാക്കൾ അശ്ലീല വിഡിയോ ചിത്രീകരിക്കുകയുമായിരുന്നു.

നിശ്ചിത തുക നൽകിയില്ലെങ്കിൽ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന്​ ഭീഷണിപ്പെടു​ത്തുകയും ചെയ്​തു. പണം നൽകാൻ ദമ്പതികൾ തയാറാകാതെ വന്നതോടെ പ്രതികൾ വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. തുടർന്ന്​ യുവതി രോജ്​ക മിയോ പൊലീസ്​ സ്​റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു.

പ്രതികളായ രണ്ടു​പേരെ പൊലീസ്​ അറസ്റ്റ്​ ചെയ്​തു. സമൂഹമാധ്യമങ്ങളിൽനിന്ന്​ വിഡിയോ ഡിലീറ്റ്​ ചെയ്​തതായും മറ്റു രണ്ടുപ്രതികൾക്കായി തിരച്ചിൽ ഊർജിതമാക്കിയതായും ഡി.എസ്​.പി മമ്​ത ഖരാബ്​ പറഞ്ഞു.  

Tags:    
News Summary - In Haryana Two held for kidnapping couple, molesting woman, uploading video on social media

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.