റോ​ഹ​ന്‍ പ്ര​ധാ​ൻ

കഞ്ചാവുമായി അന്തര്‍ സംസ്ഥാന തൊഴിലാളി പിടിയില്‍

പെ​രു​മ്പാ​വൂ​ര്‍: എ​ക്‌​സൈ​സ് റേ​ഞ്ച് സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ 6.530 കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി അ​ന്ത​ര്‍ സം​സ്ഥാ​ന തൊ​ഴി​ലാ​ളി പി​ടി​യി​ലാ​യി. ഒ​ഡി​ഷ കാ​ണ്ഡ​മാ​ല്‍ റോ​ഹ​ന്‍ പ്ര​ധാ​നാ​ണ് (21) പി​ടി​യി​ലാ​യ​ത്. നാ​ട്ടി​ല്‍നി​ന്നും കൊ​ണ്ടു​വ​രു​ന്ന ക​ഞ്ചാ​വ് അ​ന്ത​ര്‍ സം​സ്ഥാ​ന​ക്കാ​ര്‍ക്ക് വി​ല്‍പ​ന ന​ട​ത്തു​ന്ന​താ​ണ് ഇ​യാ​ളു​ടെ രീ​തി. ക​ഴി​ഞ്ഞ ദി​വ​സം 3. 560 കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി പി​ടി​യി​ലാ​യ ഒ​ഡി​ഷ സ്വ​ദേ​ശി​യി​ല്‍നി​ന്നും ല​ഭി​ച്ച കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഷാ​ഡോ സം​ഘം ന​ട​ത്തി​യ അ​ന്വേ​ഷ​ണ​മാ​ണ് പ്ര​തി​യു​ടെ അ​റ​സ്റ്റി​ലേ​ക്ക് വ​ഴി​തെ​ളി​യി​ച്ച​ത്. ഇ​ന്‍സ്‌​പെ​ക്ട​ര്‍ എം. ​മ​ഹേ​ഷ് കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ല്‍ അ​സി​സ്റ്റ​ന്റ് എ​ക്‌​സൈ​സ് ഇ​ന്‍സ്‌​പെ​ക്ട​ര്‍ റെ​ജി, സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫി​സ​ര്‍മാ​രാ​യ പി.​ജെ.​പ​ദ്മ​ഗി​രീ​ശ​ന്‍, പി.​ടി. രാ​ഹു​ല്‍, കെ.​എ. നൗ​ഷാ​ദ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Inter-state worker arrested with cannabis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.