കോഴിക്കോട്: നാല് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രനെ അറസ്റ്റ് ചെയ്യാതെ പൊലീസ്. നടൻ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. മൂന്ന് മാസമായിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാത്തതിൽ പൊലീസിന്‍റെ വീഴ്ചയുണ്ടെന്നാണ് ആരോപണം.
കഴിഞ്ഞ ജൂൺ എട്ടിനാണ് കോഴിക്കോട്ടെ ഒരു വീട്ടിൽ വെച്ച് നടൻ കൂട്ടിക്കൽ ജയചന്ദ്രൻ നാലു വയസ്സുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ പൊലീസ് പോക്സോ കേസെടുത്തത്. കുടുംബ തർക്കങ്ങള്‍ മുതലെടുത്ത് ജയചന്ദ്രൻ കുട്ടിയെ പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. ജില്ല ചൈല്‍ഡ് പ്രൊട്ടക്ഷൻ യൂനിറ്റ് നിർദേശം നല്‍കിയതിനെത്തുടർന്ന് പൊലീസ് കുട്ടിയില്‍ നിന്ന് മൊഴിയെടുത്തിരുന്നു.
കേസിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ അനധികൃത ഇടപെടലുണ്ടായതായും, പ്രതി പരാതിക്കാരെ സ്വാധീനിക്കാൻ ശ്രമിച്ചതായും ആരോപണമുണ്ട്. കൂട്ടിക്കൽ ജയചന്ദ്രന്‍റെ മുൻകൂർ ജാമ്യാപേക്ഷ നേരത്തെ കോടതി തള്ളിയിരുന്നു.
അതിനിടെ, ഇരയായ കുഞ്ഞിനും സംരക്ഷകർക്കും സുരക്ഷയും മാനസിക പിന്തുണയും നൽകാൻ ചെൽഡ് വെൽഫെയർ കമ്മിറ്റി പ്രത്യേക ആളെ നിയോഗിച്ചിരിക്കുകയാണ്. കേസ് വഴിതിരിച്ചുവിടാൻ ശ്രമം നടക്കുന്നതായ ആരോപണത്തിനിടെയാണ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.