പോക്സോ കേസിൽ കോഴിക്കോട്​ സ്വദേശി പിടിയിൽ

തണ്ണിത്തോട്: പോക്സോ കേസിൽ കോഴിക്കോട് സ്വദേശിയായ യുവാവിനെ പൊലീസ് അറസ്​റ്റ്​​ ചെയ്തു. താമരശ്ശേരി, പുതുപ്പാടി കൈതപ്പൊയിൽ ഫസലുദ്ദീനാണ്​ ( 33) അറസ്​റ്റിലായത്. തണ്ണിത്തോട് സ്വദേശിയായ 17കാരിയുമായി ഇയാൾ സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട്​ പ്രണയത്തിലായിരുന്നു.

കഴിഞ്ഞ 10ന്​ പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പത്തനംതിട്ടയിലെത്തിയ പെൺകുട്ടി ഇയാൾക്കൊപ്പം പോയതായി അറിയുന്നത്. പ്രതിയെ റിമാൻഡ് ചെയ്തു.

തണ്ണിത്തോട് സി.ഐ കെ. മനോജ്‌കുമാർ, എസ്.ഐ സി.എസ്. മനോജ്, എ.എസ്.ഐമാരായ ബിജു, അഭിലാഷ്, സി.പി.ഒ സുമേഷ്, വനിത സി.പി.ഒ സുഭദ്ര എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.  

Tags:    
News Summary - Kozhikode resident arrested in Pocso case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.