ഹ​മ​ദ് വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ യാ​ത്ര​ക്കാ​ര​നി​ൽ നി​ന്നും

പി​ടി​കൂ​ടി​യ നി​രോ​ധി​ത ഗുളികക​ൾ

വി​മാ​ന യാ​ത്ര​ക്കാ​ര​നി​ൽ നി​ന്നും നി​രോ​ധി​ത മ​രു​ന്നു​ക​ൾ പി​ടി​കൂ​ടി

ദോ​ഹ: ഹ​മ​ദ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ യാ​ത്ര​ക്കാ​ര​നി​ൽ നി​ന്നും നി​രോ​ധി​ത ല​ഹ​രി മ​രു​ന്നു​ക​ൾ പി​ടി​കൂ​ടി ഖ​ത്ത​ർ ക​സ്റ്റം​സ്. ല​ഗേ​ജി​നു​ള്ളി​ൽ വാ​ട്ട​ർ ഹീ​റ്റ​റി​നു​ള്ളി​ൽ ​ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു നി​രോ​ധി​ത ലി​റി​ക്ക മ​രു​ന്നു​ക​ൾ ക​ണ്ടെ​ത്തി​യ​ത്. 13,579 ഗു​ളി​ക​ക​ൾ ക​ണ്ടെ​ത്തി​യ​താ​യി ഖ​ത്ത​ർ ക​സ്റ്റം​സ് ‘എ​ക്സ്’ പ്ലാ​റ്റ്​​ഫോ​മി​ൽ പ​​ങ്കു​വെ​ച്ച വി​ഡി​യോ​യി​ൽ അ​റി​യി​ച്ചു. വി​മാ​ന​ത്താ​വ​ള​ത്തി​ലെ ബാ​ഗേ​ജ് ബെ​ൽ​റ്റി​ൽ നി​ന്ന് ല​ഗേ​ജ് സ്വീ​ക​രി​ക്കു​ന്ന​തും തു​ട​ർ​ന്ന് സ്കാ​നി​ങ്ങി​ന് വി​ധേ​യ​മാ​ക്കു​ന്ന​തു​മെ​ല്ലാം വി​ഡി​യോ​യി​ലു​ണ്ട്.

ല​ഹ​രി​മ​രു​ന്നു​ക​ൾ ഉ​ൾ​പ്പെ​ടെ നി​രോ​ധി​ത വ​സ്തു​ക്ക​ൾ രാ​ജ്യ​ത്തേ​ക്ക് ക​ട​ത്ത​രു​തെ​ന്ന ആ​വ​ർ​ത്തി​ച്ചു​ള്ള മു​ന്ന​റി​യി​പ്പി​നി​ടെ​യാ​ണ് ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കു​ന്ന​ത്. ഏ​റ്റ​വും മി​ക​ച്ച സാ​​ങ്കേ​തി​ക വി​ദ്യ​ക​ളും ഉ​ന്ന​ത പ​രി​ശീ​ല​നം ല​ഭി​ച്ച ഉ​ദ്യോ​ഗ​സ്ഥ​രും യാ​ത്ര​ക്കാ​ര​ന്റെ ശ​രീ​ര​ഭാ​ഷ ഉ​ൾ​പ്പെ​ടെ വി​ശ​ക​ല​ന വി​ധേ​യ​മാ​ക്കി ക​ള്ള​ക്ക​ട​ത്തു​ക​ൾ ത​ട​യാ​നു​ള്ള സം​വി​ധാ​ന​ങ്ങ​ൾ ഹ​മ​ദ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ​ജ്ജ​മാ​ണ്. 

Tags:    
News Summary - Banned drugs seized from air passengers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.