പള്ളുരുത്തി: കുമ്പളങ്ങി പഴങ്ങാട് പടിക്കൽ വീട്ടിൽ ആൻറണി ലാസറിനെ കൊലപ്പെടുത്തിയ കേസിൽ പിടിയിലായ മുഖ്യപ്രതികളെ സംഭവസ്ഥലത്ത് തെളിവെടുപ്പിന് എത്തിച്ചു.
ഒന്നാം പ്രതി കുമ്പളങ്ങി തറേപറമ്പിൽ അണ്ണൻ ബിജുവെന്ന ബിജു(43), രണ്ടാം പ്രതി കുമ്പളങ്ങി ഭജനമഠത്തിന് സമീപം ലാൽജു(38)എന്നിവരെയാണ് തെളിവെടുപ്പിന് എത്തിച്ചത്. മൂന്നും നാലും പ്രതികളായ കുമ്പളങ്ങി പുത്തൻകരി വീട്ടിൽ സെൽവൻ (53),കുമ്പളങ്ങി സ്വദേശിനി ഒന്നാം പ്രതി തറേപറമ്പിൽ ബിജുവിെൻറ ഭാര്യ മാളു എന്ന രാഖി(22) എന്നിവർ റിമാൻഡിലായതിനാൽ ഇവരെ തെളിവെടുപ്പിന് കൊണ്ടുവരാൻ കഴിഞ്ഞിട്ടില്ല.
ഒന്നും രണ്ടും പ്രതികളെകൂടി കോടതിയിൽ ഹാജരാക്കിയശേഷം നാലുപേരെയും കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് പൂർത്തിയാക്കാനാണ് പൊലീസ് തീരുമാനം.
പള്ളുരുത്തി എസ്.ഐ വൈ. ദീപുവിെൻറ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. പ്രതികളുടെ കൊടുംക്രൂരത കുമ്പളങ്ങിയെ നടുക്കിയിരിക്കയാണ്. കൊലപ്പെടുത്തിയ ശേഷം ലാസറിെൻറ വയറുകീറി കല്ലുനിറച്ച് ചളിയിൽ താഴ്ത്താൻ നിർദേശം നൽകിയത് താനാണെന്ന് ഒന്നാം പ്രതിയുടെ ഭാര്യയും പ്രതിയുമായ രാഖിപൊലീസിന് മൊഴി നൽകിയിട്ടുണ്ട്. വയർ കീറിയശേഷം ആന്തരികാവയവങ്ങൾ കവറിലാക്കി തോട്ടിൽ തള്ളിയതും രാഖിയാണെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതുസംബന്ധമായ തെളിവെടുപ്പും വരുംദിവസം ഉണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.