മഞ്ചേരി: തെന്നലയിൽ 16കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന കേസിൽ, ഡി.എൻ.എ പരിശോധന നെഗറ്റിവായതോടെ 18കാരനായ പ്രതിക്ക് ജാമ്യം ലഭിച്ചു. റിമാൻഡിലായി ഒരുമാസത്തിലേറെ ജയിലിൽ കഴിഞ്ഞിരുന്ന യുവാവിനാണ് മഞ്ചേരി ഒന്നാം അഡീഷനൽ സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്.
കഴിഞ്ഞ ഏപ്രിൽ 11നായിരുന്നു സംഭവം. തിരൂരങ്ങാടി പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. എന്നാൽ, അന്നുതന്നെ സംഭവത്തിന് പിന്നിൽ താനല്ലെന്ന് യുവാവ് മൊഴി നൽകിയിരുന്നു. ഇതിെൻറ അടിസ്ഥാനത്തിൽ ഡി.എൻ.എ പരിശോധന വേഗത്തിൽ ലഭിക്കാൻ പൊലീസ് നടപടി സ്വീകരിച്ചിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്ന് തിരൂരങ്ങാടി സി.ഐ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.