കൊല്ലം: കൊല്ലം ചെങ്ങമനാട് അമ്മയെ മകൻ കുത്തിക്കൊന്നു. തലവൂർ സ്വദേശി മിനിമോളാണ് (50) മരിച്ചത്. മകൻ ജോമോനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെയാണ് സംഭവം. ഇരുവരും മാനസിക വെല്ലുവിളി നേരിടുന്നവരാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
ഇരുവരും ബൈക്കിൽ വരുമ്പോൾ തർക്കമുണ്ടാവുകയും തുടർന്ന് ജോമോൻ കൈയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് മിനിമോളെ കുത്തുകയുമായിരുന്നു.
മേയ് മാസം മുതൽ മിനിമോൾ മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലായിരുന്നു. രോഗം ഭേദമായതിനെത്തുടർന്ന് മകനെ മിനി വിളിച്ചു വരുത്തുകയായിരുന്നു. തുടർന്ന് മകൻ ബൈക്കിൽ എത്തി അമ്മയെ വീട്ടിലേക്ക് തിരിച്ചു കൊണ്ടു വരും വഴിയായിരുന്നു സംഭവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.