Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightകൊല്ലത്ത് നടുറോഡിൽ മകൻ...

കൊല്ലത്ത് നടുറോഡിൽ മകൻ അമ്മയെ കുത്തിക്കൊന്നു

text_fields
bookmark_border
mini kollam
cancel

കൊല്ലം: കൊല്ലം ചെങ്ങമനാട് അമ്മയെ മകൻ കുത്തിക്കൊന്നു. തലവൂർ സ്വദേശി മിനിമോളാണ് (50) മരിച്ചത്. മകൻ ജോമോനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെയാണ് സംഭവം. ഇരുവരും മാനസിക വെല്ലുവിളി നേരിടുന്നവരാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

ഇരുവരും ബൈക്കിൽ വരുമ്പോൾ തർക്കമുണ്ടാവുകയും തുടർന്ന് ജോമോൻ കൈയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് മിനിമോളെ കുത്തുകയുമായിരുന്നു.

മേയ് മാസം മുതൽ മിനിമോൾ മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലായിരുന്നു. രോഗം ഭേദമായതിനെത്തുടർന്ന് മകനെ മിനി വിളിച്ചു വരുത്തുകയായിരുന്നു. തുടർന്ന് മകൻ ബൈക്കിൽ എത്തി അമ്മയെ വീട്ടിലേക്ക് തിരിച്ചു കൊണ്ടു വരും വഴിയായിരുന്നു സംഭവം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:crime newsstabbed
News Summary - man stabbed mother to death in kollam
Next Story