ഷി​ജു​

മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് നടത്താൻ ശ്രമിച്ചയാൾ പിടിയിൽ

കൊ​ച്ചി: മു​ക്കു​പ​ണ്ടം പ​ണ​യം വെ​ച്ച് ത​ട്ടി​പ്പ് ന​ട​ത്താ​ൻ ശ്ര​മി​ച്ച യു​വാ​വി​നെ എ​റ​ണാ​കു​ളം ടൗ​ൺ നോ​ർ​ത്ത് പൊ​ലീ​സ്​ പി​ടി​കൂ​ടി. ആ​ലു​വ മു​പ്പ​ത്ത​ടം മു​തു​കാ​ട് പ​റ​മ്പ് ഷി​ജു​വാ​ണ്​ (41) പി​ടി​യി​ലാ​യ​ത്.

എ​റ​ണാ​കു​ളം ക​ച്ചേ​രി​പ്പ​ടി​യി​ലെ സ്വ​കാ​ര്യ ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ലാ​ണ് ഇ​യാ​ൾ ത​ട്ടി​പ്പ് ന​ട​ത്താ​ൻ ശ്ര​മി​ച്ച​ത്.

മു​ക്കു​പ​ണ്ട​മാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ് സ്ഥാ​പ​ന​ത്തി​ലെ ജോ​ലി​ക്കാ​ർ ഇ​ക്കാ​ര്യം പ്ര​തി​യോ​ട് ചോ​ദി​ച്ച​തി​നെ​ത്തു​ട​ർ​ന്ന്​ ഇ​യാ​ൾ ക​ട​ക്കാ​ൻ ശ്ര​മി​ച്ചു. എ​ന്നാ​ൽ, ത​ട​ഞ്ഞു​െ​വ​ച്ച്​ പൊ​ലീ​സി​ന്​ കൈ​മാ​റു​ക​യാ​യി​രു​ന്നു. പു​റ​മെ സ്വ​ർ​ണം പൂ​ശി പ്യൂ​രി​റ്റി തെ​ളി​യി​ക്കു​ന്ന മു​ദ്ര​യും വ്യാ​ജ​മാ​യി പ​തി​ച്ച ര​ണ്ട്​ മാ​ല​ക​ളാ​ണ്​ പ​ണ​യം​വെ​ക്കാ​ൻ ശ്ര​മി​ച്ച​ത്. എ​റ​ണാ​കു​ളം ടൗ​ൺ നോ​ർ​ത്ത് എ​സ്.​എ​ച്ച്.​ഒ ബി​ജു​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ്​​ പ്ര​തി​യെ അ​റ​സ്റ്റ്​ ചെ​യ്ത​ത്.

Tags:    
News Summary - man who tried to commit fraud by pawning three properties was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.