ഹൈദരാബാദ്: തെലങ്കാനയിൽ വഴിയോര ആരാധനാലയത്തിലെ വിഗ്രഹത്തിന് സമീപത്തുനിന്നും ഛേദിക്കപ്പെട്ട യുവാവിന്‍റെ തല കണ്ടെടുത്തു. നാൽഗോണ്ട ജില്ലയിലാണ് സംഭവം.
വിഗ്രഹത്തിന് കീഴിൽ തല വെച്ചിരുന്നതിനാൽ നരബലിയാണെന്നാണ് പൊലീസിന്‍റെ സംശയം. 30നോടടുത്ത് പ്രായമുള്ളയാളാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ടയാളെ കണ്ടെത്തുന്നതിനും കേസ് അന്വേഷണത്തിനുമായി എട്ടംഗ പൊലീസ് സംഘത്തെ നിയോഗിച്ചു.
നരബലിയുടെ ഭാഗമായി മറ്റെവിടെയെങ്കിലും വെച്ച് യുവാവിനെ കൊലപ്പെടുത്തിയ ശേഷം തല വിഗ്രഹത്തിന്‍റെ കാൽക്കൽ കൊണ്ടുവെച്ചതാകാമെന്നും പൊലീസ് സംശയിക്കുന്നു. യുവാവിന്‍റെ ശരീരഭാഗം പൊലീസിന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പ്രദേശത്തെ സി.സി.ടി.വികൾ പരിശോധിച്ച് വരികയാണ്.
വിഗ്രഹത്തിന്‍റെ കാൽക്കൽ വെച്ചിരുന്ന തലയുടെ ഞെട്ടിക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻ തോതിൽ പ്രചരിക്കുന്നുണ്ട്. യുവാവിനെ തിരിച്ചറിയാൻ മുഖത്തിന്‍റെ ചിത്രങ്ങൾ പൊലീസ് പുറത്തുവിട്ടിരുന്നു. സമീപത്തെ സൂര്യപേട്ടയിലെ ഒരു കുടുംബം പൊലീസുമായി ബന്ധപ്പെട്ടിരുന്നു. രണ്ടുവർഷം മുമ്പ് വീടുവിട്ടുപോയ 30വയസായ മാനസിക പ്രശ്നങ്ങളുള്ള മകനുമായി സാദൃശ്യമുള്ളതായി തോന്നുന്നുവെന്ന് അറിയിച്ചാണ് കുടുംബം പൊലീസിനെ സമീപിച്ചത്.
വഴിയരികിലെ ആരാധനാലയത്തിലുണ്ടായിരുന്ന ഒരു പുരോഹിതനാണ് വിഗ്രഹത്തിന് കീഴിൽ വെട്ടിയെടുത്ത തല ആദ്യം കണ്ടത്. തുടർന്ന് ഇദ്ദേഹം പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തുകയും കൊലപാതക കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.