മരിച്ച ജയൻ

മൂന്നാംകുറ്റി ജയൻ വധക്കേസ്​: രണ്ട് പ്രതികളെയും വെറുതെ വിട്ടു

നീ​ലേ​ശ്വ​രം: ബ​സ്​ സ്റ്റാ​ൻ​ഡി​ന് സ​മീ​പ​ത്തെ ബാ​ര്‍ബ​ര്‍ ഷോ​പ്പു​ട​മ നീ​ലേ​ശ്വ​രം മൂ​ന്നാം​കു​റ്റി​യി​ലെ പ​ത്മ​നാ​ഭ​ന്‍റെ മ​ക​ന്‍ ജ​യ​ൻ വ​ധ​ക്കേ​സി​ൽ ര​ണ്ട് പ്ര​തി​ക​ളെ​യും ജി​ല്ല അ​ഡീ​ഷ​ന​ല്‍ സെ​ഷ​ന്‍സ് മൂ​ന്ന് കോ​ട​തി ജ​ഡ്ജി ഉ​ണ്ണി​കൃ​ഷ്ണ​ന്‍ വെ​റു​തെ​വി​ട്ടു. നീ​ലേ​ശ്വ​രം പൂ​വാ​ലം​കൈ​യി​ലെ കെ.​എം. പ്ര​കാ​ശ​ന്‍ (43), പൂ​വാ​ലം​കൈ കാ​ന​ക്ക​ര​യി​ലെ കെ. ​സു​ധീ​ഷ് (34) എ​ന്നി​വ​രെ​യാ​ണ് കോ​ട​തി കു​റ്റ​ക്കാ​ര​ല്ലെ​ന്നു​ക​ണ്ട് വെ​റു​തെ വി​ട്ട​ത്.

ജ​യ​നും പ്ര​തി​ക​ളും ഒ​രു​മി​ച്ച് മ​ദ്യ​പി​ച്ചി​രു​ന്നു. ഇ​തി​നി​ട​യി​ലു​ണ്ടാ​യ വാ​ക്കു​ത​ര്‍ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ല്‍ ക​ലാ​ശി​ച്ച​തെ​ന്നാ​യി​രു​ന്നു പ്രോ​സി​ക്യൂ​ഷ​ന്‍ വാ​ദം. 2013 ജൂ​ണ്‍ 16ന് ​രാ​ത്രി 11ഓ​ടെ​യാ​ണ് ജ​യ​ന്‍ കൊ​ല്ല​പ്പെ​ട്ട​ത്. പ്ര​തി​ക​ള്‍ക്കു​വേ​ണ്ടി അ​ഡ്വ. സി.​കെ. ശ്രീ​ധ​ര​ന്‍ ഹാ​ജ​രാ​യി. റി​യ​ല്‍ എ​സ്റ്റേ​റ്റ് ഇ​ട​പാ​ടു​കാ​ര​നാ​ണ്​ കൊ​ല്ല​പ്പെ​ട്ട ജ​യ​ൻ. ഒ​ന്നാം​പ്ര​തി​യാ​യ പ്ര​കാ​ശ​നും ജ​യ​നും ത​മ്മി​ല്‍ പ​ണ​മി​ട​പാ​ടു​ണ്ടാ​യി​രു​ന്നു. പ്ര​കാ​ശ​ന്‍ ജ​യ​ന് ന​ല്‍കാ​നു​ണ്ടാ​യി​രു​ന്ന പ​ണം മ​ദ്യ​പി​ക്കു​ന്ന​തി​നി​ടെ ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​തേ​ചൊ​ല്ലി​യാ​ണ് ജ​യ​നും പ്ര​കാ​ശ​നും വാ​ക്കു​ത​ര്‍ക്ക​മു​ണ്ടാ​യ​ത്. ഇ​തി​നു​ശേ​ഷം കൂ​ടെ മ​ദ്യ​പി​ച്ച​വ​ര്‍ പി​രി​ഞ്ഞു​പോ​യെ​ങ്കി​ലും ജ​യ​ന്‍ വീ​ടി​ന​ടു​ത്തു​ള്ള ഓ​ല ഷെ​ഡി​ല്‍ ത​ന്നെ കി​ട​ന്നു​റ​ങ്ങു​ക​യാ​യി​രു​ന്നു. രാ​ത്രി ഏ​റെ വൈ​കി​യ​ശേ​ഷം ജ​യ​ന്‍ കി​ട​ക്കു​ന്ന ഷെ​ഡി​ലേ​ക്ക് തി​രി​ച്ചു​വ​ന്ന പ്ര​കാ​ശ​നും സു​ധീ​ഷും ഉ​റ​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്ന ജ​യ​നെ പി​ടി​ച്ചെ​ഴു​ന്നേ​ൽപി​ക്കു​ക​യും പ​ണം ചോ​ദി​ച്ച​തി​നെ ചൊ​ല്ലി മ​ർ​ദി​ക്കു​ക​യും ഇ​രു​മ്പു​വ​ടി​കൊ​ണ്ട് ത​ല​ക്ക​ടി​ച്ച് വീ​ഴ്ത്തു​ക​യു​മാ​യി​രു​ന്നു. അ​ടി​യേ​റ്റ് വീ​ണ ജ​യ​നെ പ്ര​തി​ക​ള്‍ താ​ങ്ങി​യെ​ടു​ത്ത് മൂ​ന്നാം​കു​റ്റി​യി​ലെ ചൈ​നാ​ക്ലേ​ക്ക് സ​മീ​പ​ത്തെ തോ​ട്ടി​ല്‍ കൊ​ണ്ടു​പോ​യി വെ​ള്ള​ത്തി​ല്‍ മു​ക്കി കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് പ്രോ​സി​ക്യൂ​ഷ​ന്‍ കേ​സ്.

കൊ​ല​പാ​ത​കം ന​ട​ത്തി​യ​ശേ​ഷം പ്ര​തി​ക​ളാ​യ പ്ര​കാ​ശ​നും സു​ധീ​ഷും മൃ​ത​ദേ​ഹം കി​ട​ന്നി​രു​ന്ന സ്ഥ​ല​ത്ത് ഏ​റെ​നേ​രം ഉ​ണ്ടാ​യി​രു​ന്നു. അ​ന്വേ​ഷ​ണ​ത്തി​നാ​യി പൊ​ലീ​സും പൊ​ലീ​സ് നാ​യും എ​ത്തു​മ്പോ​ഴും സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന ഇ​വ​ര്‍ പെ​ട്ടെ​ന്ന് അ​പ്ര​ത്യ​ക്ഷ​രാ​വു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ പൊ​ലീ​സ് ഇ​വ​ര്‍ക്കാ​യി അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ച്ചു. ക​ണ്ണൂ​ര്‍, കാ​സ​ര്‍കോ​ട് ജി​ല്ല​ക​ളി​ലെ വി​വി​ധ പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലും വി​വ​രം അ​റി​യി​ച്ചു. ഇ​തി​നി​ടെ പ​യ്യ​ന്നൂ​രി​ലെ ബാ​റി​ല്‍ മ​ദ്യ​പി​ച്ചു​കൊ​ണ്ടി​രി​ക്കെ​യാ​ണ് ര​ണ്ടു​പേ​രെ​യും അ​ന്ന് കേ​സ​ന്വേ​ഷി​ച്ച നീ​ലേ​ശ്വ​രം സി.​ഐ​യാ​യി​രു​ന്ന ടി.​എ​ന്‍. സ​ജീ​വ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ അ​റ​സ്റ്റു​ചെ​യ്ത​ത്.

Tags:    
News Summary - Moonamkutti Jayan murder case: Both accused acquitted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.