മൂന്നാംകുറ്റി ജയൻ വധക്കേസ്: രണ്ട് പ്രതികളെയും വെറുതെ വിട്ടു
text_fieldsനീലേശ്വരം: ബസ് സ്റ്റാൻഡിന് സമീപത്തെ ബാര്‍ബര്‍ ഷോപ്പുടമ നീലേശ്വരം മൂന്നാംകുറ്റിയിലെ പത്മനാഭന്റെ മകന് ജയൻ വധക്കേസിൽ രണ്ട് പ്രതികളെയും ജില്ല അഡീഷനല്‍ സെഷന്‍സ് മൂന്ന് കോടതി ജഡ്ജി ഉണ്ണികൃഷ്ണന് വെറുതെവിട്ടു. നീലേശ്വരം പൂവാലംകൈയിലെ കെ.എം. പ്രകാശന് (43), പൂവാലംകൈ കാനക്കരയിലെ കെ. സുധീഷ് (34) എന്നിവരെയാണ് കോടതി കുറ്റക്കാരല്ലെന്നുകണ്ട് വെറുതെ വിട്ടത്.
ജയനും പ്രതികളും ഒരുമിച്ച് മദ്യപിച്ചിരുന്നു. ഇതിനിടയിലുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നായിരുന്നു പ്രോസിക്യൂഷന് വാദം. 2013 ജൂണ്‍ 16ന് രാത്രി 11ഓടെയാണ് ജയന് കൊല്ലപ്പെട്ടത്. പ്രതികള്‍ക്കുവേണ്ടി അഡ്വ. സി.കെ. ശ്രീധരന് ഹാജരായി. റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരനാണ് കൊല്ലപ്പെട്ട ജയൻ. ഒന്നാംപ്രതിയായ പ്രകാശനും ജയനും തമ്മില്‍ പണമിടപാടുണ്ടായിരുന്നു. പ്രകാശന് ജയന് നല്‍കാനുണ്ടായിരുന്ന പണം മദ്യപിക്കുന്നതിനിടെ ആവശ്യപ്പെട്ടു.
ഇതേചൊല്ലിയാണ് ജയനും പ്രകാശനും വാക്കുതര്‍ക്കമുണ്ടായത്. ഇതിനുശേഷം കൂടെ മദ്യപിച്ചവര്‍ പിരിഞ്ഞുപോയെങ്കിലും ജയന് വീടിനടുത്തുള്ള ഓല ഷെഡില്‍ തന്നെ കിടന്നുറങ്ങുകയായിരുന്നു. രാത്രി ഏറെ വൈകിയശേഷം ജയന് കിടക്കുന്ന ഷെഡിലേക്ക് തിരിച്ചുവന്ന പ്രകാശനും സുധീഷും ഉറങ്ങിക്കിടക്കുകയായിരുന്ന ജയനെ പിടിച്ചെഴുന്നേൽപിക്കുകയും പണം ചോദിച്ചതിനെ ചൊല്ലി മർദിക്കുകയും ഇരുമ്പുവടികൊണ്ട് തലക്കടിച്ച് വീഴ്ത്തുകയുമായിരുന്നു. അടിയേറ്റ് വീണ ജയനെ പ്രതികള്‍ താങ്ങിയെടുത്ത് മൂന്നാംകുറ്റിയിലെ ചൈനാക്ലേക്ക് സമീപത്തെ തോട്ടില്‍ കൊണ്ടുപോയി വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന് കേസ്.
കൊലപാതകം നടത്തിയശേഷം പ്രതികളായ പ്രകാശനും സുധീഷും മൃതദേഹം കിടന്നിരുന്ന സ്ഥലത്ത് ഏറെനേരം ഉണ്ടായിരുന്നു. അന്വേഷണത്തിനായി പൊലീസും പൊലീസ് നായും എത്തുമ്പോഴും സ്ഥലത്തുണ്ടായിരുന്ന ഇവര്‍ പെട്ടെന്ന് അപ്രത്യക്ഷരാവുകയായിരുന്നു. ഇതോടെ പൊലീസ് ഇവര്‍ക്കായി അന്വേഷണം വ്യാപിപ്പിച്ചു. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലും വിവരം അറിയിച്ചു. ഇതിനിടെ പയ്യന്നൂരിലെ ബാറില്‍ മദ്യപിച്ചുകൊണ്ടിരിക്കെയാണ് രണ്ടുപേരെയും അന്ന് കേസന്വേഷിച്ച നീലേശ്വരം സി.ഐയായിരുന്ന ടി.എന്‍. സജീവന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.