അങ്കമാലി: മുന്നൂർപ്പിള്ളി സ്വദേശി രഘുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടുപേർ കൂടി അറസ്റ്റിൽ. മൂക്കന്നൂർ ഏഴാറ്റു മുഖം കട്ടിങ് ഭാഗത്ത് പള്ളിയാന വീട്ടിൽ ശ്രീജിത്ത് വിജയൻ (27), കട്ടിങ് ഭാഗത്ത് പാനിക്കുളം വീട്ടിൽ ജോസഫ് (30) എന്നിവരെയാണ് അങ്കമാലി പൊലീസ് അറസ്റ്റ് ചെയ്തത്.
വാറ്റ് ചാരായം മോഷ്ടിച്ചുവെന്നാരോപിച്ച് രഘുവിനെ തട്ടിക്കൊണ്ടുപോയി സംഘം ചേർന്ന് മർദ്ദിച്ചവശനാക്കിയ ശേഷം സുഹൃത്തിന്റെ വീടിന് സമീപം ഇറക്കി വിടുകയായിരുന്നുവത്രെ. അവശനിലയിലായ രഘു സുഹൃത്തിന്റെ വീട്ടിൽ വച്ചാണ് മരിച്ചത്. കേസിൽ പ്രധാന പ്രതിയായ സതീഷ് കുന്നപ്പിള്ളി ഭാഗത്ത് വീട് വാടകക്കെടുത്ത് സ്പിരിറ്റ് സൂക്ഷിച്ച് ചാരായം വാറ്റിയിരുന്നു. ഇത് രഘുവും കൂട്ടരും ആരുമറിയാതെ എടുത്ത് ഉപയോഗിക്കുകയും, വിൽപ്പന നടത്തുകയും ചെയ്തുവെന്നാരോപിച്ചാണ് മർദനം.
സംഭവത്തിന് ശേഷം പ്രതികൾ കോയമ്പത്തൂരിൽ ഒളിവിൽ കഴിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് 11 പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.