കാക്കനാട്ട്​ എം.ഡി.എം.എ പിടികൂടിയ കേസിൽ ഒരാൾകൂടി അറസ്റ്റിൽ

കൊച്ചി: ആഗസ്റ്റ്​ 19ന് കാക്കനാട്ടുനിന്ന്​ 83.896 ഗ്രാം മെത്താംഫിറ്റമിന്‍ ഹൈഡ്രോക്ലോറൈഡ്​ കണ്ടെടുത്ത കേസില്‍ ഒളിവിലായിരുന്ന പതിനാറാം പ്രതി അറസ്റ്റിൽ. മയക്കുമരുന്ന്​ ഇടപാടുമായി ബന്ധപ്പെട്ട് സാമ്പത്തിക ​കൈമാറ്റം നടത്തിയ കോഴിക്കോട് ചെറുവണ്ണൂർ നല്ലളം മനയിൽതാഴംപറമ്പ് ഷഹൽ വീട്ടിൽ പി.പി. ഷാരൂഖ്​ ഷഹലിനെയാണ്​ (25) എറണാകുളം എക്​സൈസ് ക്രൈംബ്രാഞ്ച് അസി. കമീഷണര്‍ ടി.എം. മജുവിന്‍റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. വിദേശത്തേക്ക് കടന്ന ഇയാൾക്കെതിരെ ലുക്കൗട്ട്​ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

വിദേശത്തുനിന്ന്​ കൊച്ചി വിമാനത്താവളത്തില്‍ ഇറങ്ങിയ പ്രതിയെ കസ്റ്റഡിയിലെടുത്ത്​ ചോദ്യം ചെയ്ത് കാക്കനാട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്​ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി റിമാൻഡ്​ ചെയ്തു.

രണ്ട്​ വനിതകളും രണ്ട്​ തമിഴ്നാട് സ്വദേശികളുമടക്കം 26 പ്രതികളാണ്​ കേസിലുള്ളത്. അന്വേഷണസംഘത്തിൽ പ്രിവന്‍റിവ് ഓഫിസർമാരായ കെ. സാലിഹ്, വി. ബാബു, സിവിൽ എക്സൈസ് ഓഫിസർമാരായ ജിതേഷ്, വിജോ പി. ജോർജ് എന്നിവരുണ്ടായിരുന്നു.

Tags:    
News Summary - one more arrest in kakkanadu MDMA case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.