ന്യൂഡൽഹി: പാകിസ്താെൻറ ഭീകരാക്രമണ പദ്ധതി തകർത്തതായി ഡൽഹി പൊലീസ്. രണ്ടു ഭീകരവാദികളടക്കം ആറുപേർ അറസ്റ്റിലായതോടെയാണ് രാജ്യത്തിെൻറ പല ഭാഗങ്ങളിൽ സ്ഫോടനം നടത്താനുള്ള പദ്ധതിക്ക് തടയിടാനായതെന്ന് ഡൽഹി പൊലീസ് അറിയിച്ചു.
ജാൻ മുഹമ്മദ് ശൈഖ് (സമീർ -47), ഉസാമ (22), മൂൽചന്ദ് (47), സീഷാൻ ഖമർ (28), മുഹമ്മദ് അബൂബക്കർ (23), മുഹമ്മദ് അമീർ ജാവേദ് (31) എന്നിവരാണ് പിടിയിലായത്. ഡൽഹിയിലും ഉത്തർപ്രദേശിലെ വിവിധ സ്ഥലങ്ങളിലും നടത്തിയ പരിശോധനയിലാണ് ഇവർ അറസ്റ്റിലായത്. ഉസാമ, ഖമർ എന്നിവർ പാകിസ്താൻ ചാരസംഘടനയായ ഐ.എസ്.ഐയുടെ പരിശീലനം ലഭിച്ചവരാണ്. ഐ.എസ്.ഐ നിർദേശപ്രകാരമാണ് ഇവർ പ്രവർത്തിച്ചിരുന്നത് എന്ന് പൊലീസ് പറഞ്ഞു. വിവിധയിടങ്ങളിൽ സ്ഫോടകവസ്തുക്കൾ സ്ഥാപിക്കാനുള്ള നിരീക്ഷണം നടത്തി വരുകയായിരുന്നു ഇവർ.
ഐ.എസ്.ഐയുമായി ചേർന്ന് മഹാരാഷ്ട്രയിലടക്കം സ്ഫോടനം നടത്തി ആളുകളെ കൊലപ്പെടുത്താൻ ഇവർ ഗൂഢാലോചന നടത്തുകയായിരുന്നുവെന്ന് പൊലീസ് ഡെപ്യൂട്ടി കമീഷണർ (സ്പെഷൽസെൽ) പ്രമോദ് സിങ് കുഷ്വ പറഞ്ഞു.
സ്ഫോടകവസ്തുക്കളും ആയുധങ്ങളും അലഹബാദിൽനിന്ന് കണ്ടെടുത്തു. പിടിയിലായ സമീറിന് ദാവൂദ് ഇബ്രാഹിമിെൻറ സഹോദരൻ അനീസ് ഇബ്രാഹിമുമായി അടുത്ത ബന്ധമുണ്ടെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.