പാലക്കാട്: ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ ആർ.പി.എഫും എക്സൈസും സംയുക്തമായി നടത്തിയ പരിശോധനയിൽ മയക്കുമരുന്നമായി രണ്ടു പേർ പടിയിൽ. പെരിന്തൽമണ്ണ ജൂബിലി റോഡിൽ പേളക്കാട് വീട്ടിൽ അഖിൽ (22), അങ്ങാടിപ്പുറം പരിയാരത്ത് വീട്ടിൽ സഞ്ജിത്ത് (24) എന്നിവരാണ് അറസ്റ്റിലായത്.
ജമ്മു കശ്മീരിൽ വിനോദയാത്രയ്ക്കായി രണ്ടാഴ്ച മുമ്പ് പോയിരുന്ന ഇവർ മടങ്ങി വരുമ്പോൾ സുഹൃത്തുക്കളുമൊന്നിച്ച് നാട്ടിൽ പുതുവത്സര ആഘോഷത്തിനായി കൊണ്ടുവന്ന മയക്കുമരുന്നാണ് ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും പിടികൂടിയത്. മൂന്നാം നമ്പർ പ്ലാറ്റ്ഫോമിൽ നിന്ന് പരിശോധന കണ്ട് ഭയന്ന് ഉപേക്ഷിച്ച നിലയിൽ കാണപ്പെട്ട 2.5 കിലോ കഞ്ചാവും പിടികൂടി.
പുതുവത്സരത്തിനോടനുബന്ധിച്ച് റെയിൽവേ സ്റ്റേഷനുകളിൽ കർശനമായ പരിശോധനയാണ് ആർ.പി.എഫും എക്സൈസും സംയുക്തമായി നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.