ബദൗൺ: ഉത്തർ പ്രദേശിലെ ബുദാവൂൻ ഇരട്ടക്കൊലയിൽ പ്രതി ചേർക്കപ്പെട്ടയാൾ ബറേലിയിൽ പിടിയിലായതായി പൊലീസ്. ഒന്നാം പ്രതി സാജിദിന്‍റെ സഹോദരൻ ജാവേദാണ് പിടിയിലായത്. പ്രതിയെ ചോദ്യം ചെയ്യുന്നതിനായി ബുദാവൂനിലേക്ക് കൊണ്ടുവരികയാണെന്നും എസ്.പി അലോക് പ്രിയദർശി പറഞ്ഞു.
ചൊവ്വാഴ്ച വൈകുന്നേരമാണ് ബുദാവൂണിൽ നാടിനെ നടുക്കിയ ഇരട്ടക്കൊല നടന്നത്. കൊല്ലപ്പെട്ട സഹോദരങ്ങളുടെ വീടിന് സമീപം ബാർബർ ഷോപ്പ് നടത്തുകയായിരുന്നു ഒന്നാം പ്രതി സാജിദ്. കുട്ടികളുടെ പിതാവിൽ നിന്ന് 5000 രൂപ കടം ചോദിക്കാനെന്ന വ്യാജേന വീട്ടിൽ കയറിപ്പറ്റിയാണ് പ്രതി കൊല നടത്തിയത്. പിടികൂടാൻ ശ്രമിക്കുന്നതിനിടെ സാജിദ് പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു.
രണ്ടാം പ്രതി ജാവേദ് ബറേലിയിലെ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. താൻ നിരപരാധിയാണെന്ന് പറഞ്ഞുള്ള ജാവേദിന്‍റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. സംഭവം നടന്നതിനു പിന്നാലെ ജാവേദ് നേരെ ഡൽഹിയിലേക്ക് പോവുകയായിരുന്നെന്നും അവിടെനിന്നാണ് ബറേലിയിലേക്ക് കീഴടങ്ങാൻ വന്നതെന്നും വിഡിയോയിൽ പറയുന്നുണ്ട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.