സുബൈർ വധത്തിന്റെ മുഖ്യസൂത്രധാരൻ രമേശ്; സഞ്ജിത് വധത്തിന്റെ പ്രതികാരമെന്ന് പൊലീസ്

പാലക്കാട് എലപ്പുള്ളിയിൽ എസ്.ഡി.പി.ഐ പ്രവർത്തകൻ സുബൈറിനെ വധിച്ച കേസിൽ മൂന്ന് ആർ.എസ്.എസ് പ്രവർത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി. രമേശ്, അറുമുഖൻ, ശരവണൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവർ കഴിഞ്ഞ ദിവസം പൊലീസിൽ കീഴടങ്ങിയതായിരുന്നു. 

രമേശാണ് സുബൈർ വധത്തിന്റെ മുഖ്യസൂത്രധാരകനെന്ന് എ.ഡി.ജി.പി വിജയ് സാഖറെ പറഞ്ഞു. സംഭവത്തിൽ ഇപ്പോൾ അറസ്റ്റിലായ മൂന്ന് പേർക്ക് മാത്രമാണ് പ​ങ്കുള്ളതെന്നാണ് ഇതുവരെയുള്ള സൂചനയെന്നും അദ്ദേഹം പറഞ്ഞു. 

നേരത്തെ കൊല്ലപ്പെട്ട ആർ.എസ്.എസ് പ്രവർത്തകൻ സഞ്ജിതിന്റെ സുഹൃത്താണ് രമേ​​​ശെന്ന് വിജയ് സാഖറെ പറഞ്ഞു. ഇതിലെ പ്രതികാരമായാണ് കൊലപാതകം നടത്തിയത്. തനിക്കെന്തെങ്കിലും പറ്റിയാൽ സുബൈറായിരിക്കും ഉത്തരവാദിയെന്ന് രമേശിനോട് സഞ്ജിത് പറഞ്ഞിരുന്നുവെന്നും എ.ഡി.ജി.പി പറഞ്ഞു. 


Tags:    
News Summary - police says, Ramesh is the mastermind behind the murder of subair

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.