ജോ​ർ​ജ്

ലൈംഗികാതിക്രമം: 12 വർഷം തടവും ഒന്നര ലക്ഷം പിഴയും

പ​ട്ടാ​മ്പി: പ​ത്തു​വ​യ​സ്സു​കാ​രി​ക്കു​നേ​രെ ലൈം​ഗി​കാ​തി​ക്ര​മം കാ​ണി​ച്ച മ​ധ്യ​വ​യ​സ്ക​ന് 12 വ​ർ​ഷം ക​ഠി​ന​ത​ട​വും ഒ​ന്ന​ര ല​ക്ഷം രൂ​പ പി​ഴ​യും ശി​ക്ഷ. മ​ണ്ണാ​ർ​ക്കാ​ട് കു​മ്പ​ളം ചോ​ല പൊ​റ്റ​ശ്ശേ​രി ഏ​ത​ലി​ൻ വീ​ട്ടി​ൽ ജോ​ർ​ജി​നെ​യാ​ണ് (സ​ണ്ണി -55) പ​ട്ടാ​മ്പി അ​തി​വേ​ഗ കോ​ട​തി ജ​ഡ്ജി സ​തീ​ഷ് കു​മാ​ർ ശി​ക്ഷി​ച്ച​ത്. പി​ഴ സം​ഖ്യ ഇ​ര​ക്ക് ന​ൽ​കാ​നും വി​ധി​യാ​യി. കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത് മ​ണ്ണാ​ർ​ക്കാ​ട് എ​സ്.​ഐ​മാ​രാ​യി​രു​ന്ന കെ. ​രാ​മ​ച​ന്ദ്ര​ൻ, കെ.​ആ​ർ. ജ​സ്റ്റി​ൻ എ​ന്നി​വ​രാ​ണ്.

13 സാ​ക്ഷി​ക​ളെ വി​ചാ​ര​ണ ചെ​യ്ത് 17 രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കി​യ കേ​സി​ൽ പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി അ​ഡ്വ. എ​സ്. നി​ഷ വി​ജ​യ​കു​മാ​ർ ഹാ​ജ​രാ​യി. പ​ട്ടാ​മ്പി പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഹെ​ഡ് കോ​ൺ​സ്റ്റ​ബി​ൾ മ​ഹേ​ശ്വ​രി പ്രോ​സി​ക്യൂ​ഷ​നെ സ​ഹാ​യി​ച്ചു.  

Tags:    
News Summary - Rape 12 years imprisonment One and a half lakh fine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.