വീട്ടുമുറ്റത്തെ സ്കൂട്ടറുകൾ കത്തിച്ചു

തലയോലപ്പറമ്പ്: വീട്ടുമുറ്റത്തിരുന്ന സ്കൂട്ടറുകൾ സാമൂഹിക വിരുദ്ധർ തീയിട്ട് നശിപ്പിച്ചു. സമീപത്ത് നിറച്ചുവെച്ച പാചക വാതക സിലിണ്ടറിലും കാറിലും ബൈക്കിലും തീ പടരാതിരുന്നതിനാൽ വൻ ദുരന്തമൊഴിവായി.

വരിക്കാംകുന്ന് ജങ്ഷനിൽ രാജ് ഹെയർ കട്ട് ബാർബർ ഷോപ് ഉടമ പടിഞ്ഞാറെ കാലായിൽ ശെൽവരാജിന്‍റെ വീട്ടുമുറ്റത്തിരുന്ന ആക്ടിവ, പ്ലഷർ സ്കൂട്ടറുകളാണ് കത്തിനശിച്ചത്. ശെൽവരാജും മാതാവും ഭാര്യയും മക്കളും വീട്ടിലുണ്ടായിരുന്ന സമയത്താണ് സംഭവം.

വെള്ളിയാഴ്ച പുലർച്ച 2.30 ഓടെയാണ് വാഹനങ്ങൾ കത്തിച്ചതെന്ന് കരുതുന്നു. ശക്തമായ ചൂടിൽ പാചക വാതക സിലിണ്ടറിന് മീതെയുള്ള പ്ലാസ്റ്റിക് അടപ്പ് ഉരുകിയെങ്കിലും തീ പിടിച്ചില്ല. സ്കൂട്ടറിലുണ്ടായിരുന്ന വീടിന്‍റെ ആധാരം, ബാങ്ക് പാസ്ബുക്ക് അടക്കം കത്തിനശിച്ചു. അഗ്നിരക്ഷാസേന എത്തിയാണ് തീ കെടുത്തിയത്. കൊല്ലം സ്വദേശിയെ തലയോലപ്പറമ്പ് പൊലീസ് കസ്റ്റഡിയിലെടുത്തു.

Tags:    
News Summary - scooter burned

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.