ന്യൂഡൽഹി: ആൾദൈവം ചമഞ്ഞ് ഭക്തരെ ലൈംഗിക പീഡനത്തിരയാക്കിയ യുവാവ് അറസ്റ്റിൽ. വിനോദ് കശ്യപ് എന്ന 33കാരനാണ് പൊലീസ് പിടിയിലായത്. തന്റെ അടുക്കലെത്തുന്ന സ്ത്രീകളെ അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കാമെന്ന വാഗ്ദാനം നൽകിയാണ് ഇയാൾ പീഡിപ്പിച്ചത്.
ദ്വാരക നോർത്ത് പൊലീസ് സ്റ്റേഷനിൽ രണ്ടു സ്ത്രീകൾ ഇയാൾക്കെതിരെ പീഡന പരാതി നൽകിയതായി ഡെപ്യൂട്ടി പൊലീസ് കമീഷണർ എം. ഹർഷ് വർധൻ പറഞ്ഞു. കക്റോള പ്രദേശത്ത് ഒരു ‘ആശ്രമം’ സ്ഥാപിച്ചായിരുന്നു ഇയാളുടെ തട്ടിപ്പ്. ആയിരക്കണക്കിന് ഫോളോവർമാരുള്ള യൂട്യൂബ് ചാനലും ഈ ആശ്രമത്തിന്റെ പേരിൽ ഇയാൾക്കുണ്ട്.
‘രണ്ട് പരാതിയിലും ഭക്തകളായ സ്ത്രീകളെ അവരുടെ പ്രശ്നം പരിഹരിക്കാനെന്ന വ്യാജേന ക്ഷണിക്കുകയായിരുന്നു. തുടർന്ന് പ്രശ്നപരിഹാരത്തിന് ‘ഗുരുസേവ’ ചെയ്യൽ നിർബന്ധമാണെന്ന് പറഞ്ഞശേഷം ലൈംഗികമായി ഇവരെ ഉപദ്രവിക്കുകയായിരുന്നു. ആരോടെങ്കിലും പറഞ്ഞാൽ വലിയ പ്രത്യാഘാതങ്ങളുണ്ടാകുമെന്നും സ്ത്രീകളെ ഭീഷണിപ്പെടുത്തി’ -ഡെപ്യൂട്ടി പൊലീസ് കമീഷണർ എം. ഹർഷ് വർധൻ വ്യക്തമാക്കി.
പ്രദേശത്ത് താൽക്കാലികമായി കെട്ടിയുണ്ടാക്കിയ ആശ്രമത്തിൽ മതപരമായ ചടങ്ങുകൾ നടത്തിയാണ് ഇയാൾ ആളെക്കൂട്ടിയത്. വന്ധ്യത മുതൽ കുടുംബത്തിലെ തർക്കങ്ങൾ വരെയുള്ള വിവിധ പ്രശ്നങ്ങളിൽ താൻ പരിഹാരം കാണുമെന്ന് പ്രസംഗങ്ങളിൽ വിനോദ് കശ്യപ് അവകാശപ്പെടുന്നത് പതിവായിരുന്നു.
തങ്ങളുടെ പക്കൽനിന്ന് പണം കൈവശപ്പെടുത്തിയതായും ഇരകൾ പരാതിയിൽ ഉന്നയിച്ചിട്ടുണ്ട്. തങ്ങളുടെ ആഭരണം ഉൾപെടെ വിറ്റാണ് സ്ത്രീകൾ പ ണം നൽകിയത്. രണ്ടു കേസുകൾ ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടുതൽ അന്വേഷണം നടന്നുവരുന്നതായി പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.