സ​ത്യ​കു​മാ​ർ

മാ​ന​സി​ക വൈ​ക​ല്യ​മു​ള്ള ​പെ​ൺ​കു​ട്ടി​ക്കു​നേ​രെ ലൈം​ഗി​കാ​തി​ക്ര​മം: പ്ര​തി​ക്ക് അ​ഞ്ച​ര വ​ർ​ഷം ക​ഠി​ന​ത​ട​വ്

പ​ട്ടാ​മ്പി: മാ​ന​സി​ക വൈ​ക​ല്യ​മു​ള്ള പെ​ൺ​കു​ട്ടി​യെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ യു​വാ​വി​ന് അ​ഞ്ച​ര വ​ർ​ഷം ക​ഠി​ന​ത​ട​വും 50,000 രൂ​പ പി​ഴ​യും ശി​ക്ഷ. ശ്രീ​കൃ​ഷ്ണ​പു​രം മ​ണ്ണ​മ്പ​റ്റ വ​ട​ക്കേ​ട​ത്തു​കു​ന്ന് സ​ത്യ​കു​മാ​റി​നെ​യാ​ണ് (സ​ത്യ​ൻ -31) പ​ട്ടാ​മ്പി അ​തി​വേ​ഗ കോ​ട​തി ജ​ഡ്ജി സ​തീ​ഷ് കു​മാ​ർ ശി​ക്ഷി​ച്ച​ത്. പി​ഴ​സം​ഖ്യ അ​തി​ജീ​വി​ത​ക്ക്​ ന​ൽ​ക​ണം.

2019 ൽ ​മ​ണ്ണാ​ർ​ക്കാ​ട് പൊ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ മ​ണ്ണാ​ർ​ക്കാ​ട് ഇ​ൻ​സ്‌​പെ​ക്ട​ർ​മാ​രാ​യ സു​നി​ൽ​കു​മാ​ർ, ലി​ബി, പ്ര​ശാ​ന്ത് ക്ലി​ന്‍റ്, സ​ജീ​വ്, രാ​മ​ച​ന്ദ്ര​ൻ എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. പ്രോ​സ​സി​ക്യൂ​ഷ​നു​വേ​ണ്ടി അ​ഡ്വ. എ​സ്. നി​ഷ വി​ജ​യ​കു​മാ​ർ ഹാ​ജ​രാ​യി.

Tags:    
News Summary - Sexual assault: Punishment for the accused

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.