ചങ്ങനാശ്ശേരി: സ്കൂട്ടർ മോഷണ കേസിൽ പ്രതി പിടിയിൽ. കുറിച്ചി ഇത്തിത്താനം പൊൻപുഴ ഭാസ്കരൻ കോളനിയിൽ പുതുവേലിൽ വീട്ടിൽ ജിബിനെയാണ് (21) ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്തത്. കുറിച്ചി പുളിമൂട് ഭാഗത്ത് പാർക്ക് ചെയ്ത മംഗലാപുരത്ത് ജോലി ചെയ്യുന്ന യുവതിയുടെ സ്കൂട്ടറാണ് ഇയാൾ മോഷ്ടിച്ചത്. മോഷ്ടിച്ച ശേഷം സ്കൂട്ടർ ഇയാളുടെ വീട്ടിൽ ഒളിപ്പിച്ചുവെച്ചിരിക്കുകയായിരുന്നു.
ലഹരിവസ്തുക്കളുടെ വിൽപന തടയുന്നതിന്റെ ഭാഗമായുള്ള പരിശോധനക്കിടയിൽ സംശയാസ്പദ രീതിയിൽ ജിബിനെ കണ്ടപ്പോൾ പൊലീസ് ചോദ്യം ചെയ്യുകയും പ്രതി പൊലീസിനെ വെട്ടിച്ച് ഓടുകയും ചെയ്തു. പ്രതിയെ പിന്തുടർന്ന് പൊലീസ് ഇയാളുടെ വീട്ടിലെത്തിയപ്പോഴാണ് മോഷ്ടിച്ച സ്കൂട്ടർ കണ്ടെത്തിയത്.
ഇയാൾ കടുത്തുരുത്തിയിൽ ഗൃഹനാഥനെ തോട്ടയെറിഞ്ഞു കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ ഒന്നാം പ്രതിയാണ്. ചങ്ങനാശ്ശേരി എസ്.എച്ച്.ഒ ടി.ആർ. ജിജു, സി.പി.ഒമാരായ പ്രകാശൻ, സതീശൻ, മണികണ്ഠൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.