വീടുകയറി ആക്രമിച്ച് യുവതിയെ തട്ടിക്കൊണ്ടുപോയ ക്രിമിനൽ കേസ് പ്രതി പിടിയിൽ

ആലപ്പുഴ: വീട് ആക്രമിച്ച് യുവാവിനെ വെട്ടിപ്പരിക്കേൽപിച്ച് യുവതിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ നിരവധി ക്രിമിനൽ കേസുകളിലെ പ്രതി പിടിയില്‍. ആലപ്പുഴ ആര്യാട് നോർത്ത് കോളനിയിൽ സുബിനാണ് (31) രാമങ്കരി പൊലീസിന്‍റെ പിടിയിലായത്.

യുവതിയുടെ മുൻ ഭർത്താവാണ് ഇയാൾ. രാമങ്കരി പൊലീസ് സ്റ്റേഷനിൽനിന്നുള്ള പ്രത്യേക സംഘമാണ് തമിഴ്നാട് തിരുപ്പൂർ ഭാഗത്തുനിന്ന് അറസ്റ്റ് ചെയ്തത്.

സുബിൻ സാധാരണ തമിഴ്നാട്ടിൽ പോയി താമസിക്കുകയാണ് പതിവ്. തമിഴ്നാട്ടിലെ ഒളിസങ്കേതം കണ്ടെത്തിയ പൊലീസ് സാഹസികമായാണ് പ്രതിയെ പിടികൂടിയത്. തട്ടിക്കൊണ്ടുപോയ യുവതിയെയും പൊലീസ് സംഘം നാട്ടിലെത്തിച്ചു.

ചൊവ്വാഴ്ച രാത്രി 12ന് രാമങ്കരി വേഴപ്രയിലായിരുന്നു സംഭവം. വീടുകയറിയുള്ള ആക്രമണത്തിൽ വേഴപ്ര അഞ്ചുമനക്കൽ പുത്തൻപറമ്പ് വീട്ടിൽ താമസിക്കുന്ന ബൈജുവിനാണ് (37) വെട്ടേറ്റത്. 

Tags:    
News Summary - The criminal case of attacking and kidnapping the young woman has been arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.