കാട്ടാക്കട: ഗുണ്ടാസംഘം യുവാവിനെ തട്ടിക്കൊണ്ടുവന്ന് രണ്ട് കാലുകളിലും വെട്ടിപ്പരിക്കേൽപിച്ചു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും ഗുണ്ടാസംഘാംഗവുമായ വിതുര ചിറ്റാർ സ്വദേശി ഷെഫീഖിെൻറ (27) രണ്ട് കാലുകളുമാണ് അക്രമി സംഘം വെട്ടിയത്. പൂവച്ചൽ കുറക്കോണത്ത് വ്യാഴാഴ്ച പുലർച്ചയാണ് സംഭവം.
ഗുണ്ടാ സംഘാംഗമായ വട്ടിയൂർക്കാവ് സ്വദേശി കുട്ടു എന്ന പ്രവീണിെൻറ ഭാര്യയുടെ ഫോട്ടോ ഷെഫീഖിെൻറ ഫോണിലുണ്ടെന്ന സംശയത്തെ തുടർന്നുള്ള പ്രശ്നങ്ങളാണ് അക്രമത്തില്‍ കലാശിച്ചത്. സംഭവദിവസം ഷെഫീഖിനെ ബലം പ്രയോഗിച്ച് കാറിൽ കയറ്റി മദ്യം കഴിപ്പിച്ചശേഷം പൂവച്ചൽ കുറക്കോണത്ത് ഗുണ്ടാസംഘനേതാവായ രാജേഷിെൻറ വീട്ടിലെത്തിക്കുകയായിരുന്നു. തുടർന്ന് മര്‍ദിച്ചശേഷം രണ്ട് കാലുകളിലും വെട്ടിപ്പരിക്കേൽപിക്കുകയും പല്ല് അടിച്ചിളക്കുകയും ചെയ്തു. വെട്ടേറ്റ ഷെഫീക്ക് ഓടി രക്ഷപ്പെട്ട് സമീപത്തെ വീട്ടിൽ കയറി കുഴഞ്ഞുവീണു. വീട്ടുനടയില്‍ യുവാവ് അബോധാവസ്ഥയില്‍ കിടക്കുന്നത് വീട്ടുകാർ പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് കാട്ടാക്കട പൊലീസ് എത്തി ഷഫീക്കിനെ കാട്ടാക്കട സർക്കാർ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആറോളം വെട്ടുകളേറ്റ ഷഫീക്കിെൻറ ആരോഗ്യനില ഗുരുതരമല്ലെന്ന് പൊലീസ് പറഞ്ഞു
കാട്ടാക്കട, നെയ്യാർഡാം തുടങ്ങി വിവിധ സ്റ്റേഷനുകളിൽനിന്ന് പൊലീസ് എത്തി തെരച്ചിൽ നടത്തിയെങ്കിലും പ്രതികളെ കണ്ടെത്താനായില്ല. കൊലപാതകം ഉൾെപ്പടെ നിരവധി കേസിലെ പ്രതിയാണ് രാജേഷ്. അതുപോലെ വിതുര സ്റ്റേഷൻ ആക്രമണം ഉൾെപ്പടെ നിരവധി കേസുകളിൽ പ്രതിയാണ് െഷഫീഖെന്നും കാട്ടാക്കട പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.