മകളെ പീഡിപ്പിച്ച പിതാവിന്‍റെ മരണം വരെ തടവു ശിക്ഷ ശരിവെച്ച് ഹൈകോടതി

കൊച്ചി: പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസിലെ പിതാവിനെതിരെ വിധിച്ച മരണം വരെ തടവുശിക്ഷ ശരിവെച്ച്​ ഹൈകോടതി. എന്നാൽ, പ്രതിക്കെതിരായ പോക്​സോ കുറ്റം​ റദ്ദാക്കി. തിരുവനന്തപുരം അഡീഷനൽ സെഷൻസ് കോടതിയുടെ ശിക്ഷാ വിധിക്കെതിരെ 44 കാരനായ പിതാവിന്‍റെ അപ്പീലിൽ ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ, ജസ്റ്റിസ് സി. ജയചന്ദ്രൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്‍റേതാണ്​ ഉത്തരവ്​. പെൺകുട്ടിയുടെ പ്രായം തെളിയിക്കാൻ ഹാജരാക്കിയ രേഖ നിയമപരമല്ലെന്ന്​ വിലയിരുത്തിയാണ്​ പോക്സോ കുറ്റം റദ്ദാക്കിയത്​.

മദ്യപനും പ്രശ്‌നക്കാരനുമായ പ്രതി ഭാര്യയെ എന്തെങ്കിലും ആവശ്യം പറഞ്ഞ്​ വീടിന്​ പുറത്തേക്ക് പറഞ്ഞുവിട്ടശേഷം പെൺകുട്ടിയെ പീഡിപ്പിച്ചിരുന്നെന്നാണ്​ കുറ്റപത്രത്തിൽ പറയുന്നത്​. രണ്ടു വർഷത്തോളം പീഡനം തുടർന്നു. പെൺകുട്ടി പരാതിപ്പെട്ടതിനെ തുടർന്ന്​ സ്കൂൾ അധികൃതർ ചൈൽഡ് ലൈനിൽ അറിയിക്കുകയായിരുന്നു. പിന്നീട്​ ഇയാളെ അറസ്റ്റ് ചെയ്തു.

പെൺകുട്ടിയും മാതാവും അധ്യാപികയും നൽകിയ മൊഴികളും ശാസ്ത്രീയ തെളിവുകളും വിലയിരുത്തിയാണ് വിചാരണ കോടതി പ്രതിക്ക് മരണംവരെ തടവുശിക്ഷ വിധിച്ചത്. ഇതിനു പുറമേയാണ്​ പോക്സോ നിയമപ്രകാരമുള്ള തടവും വിധിച്ചത്​. പെൺകുട്ടിക്ക് പ്രായപൂർത്തിയായില്ലെന്ന് വ്യക്​തമാക്കി ഹെഡ്‌മിസ്ട്രസ് നൽകിയ സർട്ടിഫിക്കറ്റിന്​ നിയമസാധുതയില്ലെന്നും കോടതി വിലയിരുത്തി.

Tags:    
News Summary - The High Court upheld the death sentence of the father who tortured his daughter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.