കൊല നടത്തിയത് ആറംഗസംഘം; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

പാലക്കാട് മേലാമുറിയിൽ ആർ.എസ്.എസ് പ്രവർത്തകൻ ശ്രീനിവാസനെ കൊലപ്പെടുത്താൻ അക്രമിസംഘം വരുന്നതി​ന്റെ സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചു. ആറംഗ സംഘം വന്ന് കൃത്യം നിർവഹിച്ച് തിരിച്ച് പോകുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്.

മൂന്ന് ബൈക്കുകളിലായാണ് സംഘം മേലാമുറി​യിലെ എസ് കെ എസ് ഒാട്ടോസ് എന്ന സ്ഥാപനത്തിലെത്തിയത്. കൊല്ലപ്പെട്ട ശ്രീനിവാസന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് എസ് കെ എസ് ഒാട്ടോസ്. എതിർദിശയിൽ നിന്ന് വന്ന ബൈക്കുകൾ ശ്രീനിവാസന്റെ കടയുടെ മുന്നിലേക്ക് തിരിച്ചു നിർത്തുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.

ബൈക്കുകൾ ഒാടിക്കുന്നവർ ഹെൽമറ്റ് ധരിച്ചിട്ടുണ്ട്. പിറകിലിരിക്കുന്നവർ ഹെൽമറ്റ് ധരിച്ചിട്ടില്ല. മൂന്ന് ബൈക്കുകളുടെയും പിറകിലിരിക്കുന്നവർ ഇറങ്ങിപ്പോയാണ് ശ്രീനിവാസനെ വെട്ടിയത്. ആ സമയം കടയിലുണ്ടായിരുന്ന മറ്റൊരാൾ ഒാടി പുറത്തേക്ക് പോകുന്നതും ദൃശ്യങ്ങളിലുണ്ട്.

ഈ സമയം ബൈക്കുകൾ സ്റ്റാർട്ടാക്കി നിർത്തിയിരിക്കുകകയായിരുന്നു. ഒാടിക്കുന്നവർ ബൈക്കിൽ നിന്ന് ഇറങ്ങിയിരുന്നില്ല. കൃത്യം നിർവഹിച്ച ശേഷം മൂന്ന് പേരും ഒാടിയെത്തി അവർ വന്ന ബൈക്കുകളുടെ പിറകിൽ കയറി സ്ഥലംവിട്ടു. ആക്രമണം നടക്കുമ്പോൾ റോഡിലൂടെ വാഹനങ്ങൾ പോകുന്നതും പരിസരത്തൊക്കെ ആളുകളുള്ളതും ദൃശ്യങ്ങളിൽ കാണാം.

കൊല്ലപ്പെട്ട ശ്രീനിവാസൻ

പാലക്കാട് നഗര പരിസരത്ത് ഇന്ന് ഉച്ചക്കാണ് സംഭവം നടന്നത്. മേലാമുറി സ്വദേശി എസ്.കെ ശ്രീനിവാസനാണ് കൊല്ലപ്പെട്ടത്. ശ്രീനിവാസന്റെ ഉടമസ്ഥതയിലുള്ള എസ്കെഎസ് ഒാട്ടോസ് എന്ന കടയിൽ കയറിയാണ് അക്രമികൾ വെട്ടിയത്. ശ്രീനിവാസൻ ബി.ജെ.പി പ്രവർത്തകനും ആർ.എസ്.എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖുമാണ്. 

വെള്ളിയാഴ്ചക്ക് ഉച്ചക്കാണ് പാലക്കാട് എസ്.ഡി.പി.ഐ പ്രവർത്തകൻ സുബൈർ കൊല്ലപ്പെട്ടത്. പിതാവിനോടൊപ്പം ബൈക്കിൽ സഞ്ചരിക്കുമ്പോൾ കാറിടിച്ചുവീഴ്ത്തി വെട്ടിക്കൊല്ലുകയായിരുന്നു. സുബൈറിന്റെ കൊലപാതകം നടന്ന് 24 മണിക്കൂർ പൂർത്തിയാകുന്നതിന് മുമ്പാണ് ശ്രീനിവാസൻ കൊല്ലപ്പെട്ടത്. 

ശ്രീനിവാസനെ കൊന്നത് എസ്.ഡി.പി.ഐ ആണെന്ന് ബി.ജെ.പിയും സുബൈറിനെ കൊന്നത് ആർ.എസ്.എസ് ആണെന്ന് എസ്.ഡി.പി.ഐയും ആരോപിക്കുന്നുണ്ട്. സുബൈറിനെ കൊലപ്പെടുത്തിയ കേസിൽ നാല് ആർ.എസ്.എസ് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

Full View


Tags:    
News Summary - The murder was committed by a gang of six

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.