സ​ജി, ബി​ജു    

മുണ്ടക്കയം ബിവറേജിലെ മോഷണം: രണ്ട് പ്രതികൾ പിടിയിൽ

മുണ്ടക്കയം: മുണ്ടക്കയം ബിവറേജ് ഔട്‌ലെറ്റിലെ മോഷണക്കേസിലെ രണ്ടുപ്രതികൾ പിടിയിലായി.ഇടുക്കിയിൽ നടന്ന മറ്റൊരു മോഷണക്കേസിൽ, ഇടുക്കി സ്വദേശികളായ കരുണാപുരം കല്ലോലിയില്‍ ബിജു ചാക്കോ (റോയ് -37), അന്യാര്‍തുളു കൊല്ലംപറമ്പില്‍ സജി (47) എന്നിവരെയാണ് കട്ടപ്പന ഡിവൈ.എസ്.പി പി.എ. നിഷാദ് മോനും സംഘവും അറസ്റ്റ് ചെയ്തത്. ആഗസ്റ്റ് 26ന് മുണ്ടക്കയം പൈങ്ങണയിലെ ബിവറേജ് ഔട്‌ലെറ്റിന്റെ പൂട്ടുതകര്‍ത്ത് അകത്തുകടന്ന മോഷ്ടാക്കൾ 11 കുപ്പി വിദേശമദ്യം മോഷ്ടിച്ചിരുന്നു.

ഇവര്‍ക്കായി പൊലീസ് നടത്തിയ തിരച്ചിലില്‍ ടൗണിലെ വ്യാപാരസ്ഥാപനങ്ങളിലെ സി.സി ടി.വികളില്‍നിന്ന് ഇവരുടെ ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. ഈ ചിത്രങ്ങള്‍ ഉപയോഗിച്ച് പൊലീസ് രഹസ്യാന്വേഷണം നടത്തിവരുകയായിരുന്നു. കോട്ടയം, ഇടുക്കി ജില്ലകളിലെ സ്റ്റേഷനുകളിലും ഇത് സംബന്ധിച്ച് വിവരങ്ങള്‍ നല്‍കി.

ആഗസ്റ്റ് നാലിന് നെടുങ്കണ്ടം തൂക്കുപാലത്തും 14ന് കുമളിയിലും ബിവറേജ് ഔട്ലെറ്റുകളില്‍ നടന്ന മോഷണവുമായി ബന്ധപ്പെട്ടാണ് ഇരുവരും കുടുങ്ങിയത്.കുമളി പൊലീസ് കോടതിയില്‍ ഹാജരാക്കുന്ന പ്രതികള്‍ക്കായി മുണ്ടക്കയം പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കി കസ്റ്റഡിയില്‍വാങ്ങി തെളിവെടുപ്പും അറസ്റ്റും രേഖപ്പെടുത്തും.

Tags:    
News Summary - Theft at Mundakkayam Beverage: Two accused arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.