അ​ൽ​ത്താ​ഫ് ഹു​സൈ​ൻ

മിൽമ ബൂത്തിൽ മോഷണം: പ്രതി പിടിയിൽ

ആലത്തൂർ: മഞ്ഞളൂർ തില്ലക്കാട്ടിൽ മിൽമ ബൂത്ത് കുത്തിപ്പൊളിച്ച് ഗ്യാസ് സിലിണ്ടർ മോഷ്ടിക്കുകയും സ്കൂട്ടർ കത്തിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും കുനിശ്ശേരി പെട്രോൾ പമ്പിൽ മദ്യപിച്ചെത്തി ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ പ്രതി പിടിയിൽ.

തേങ്കുറുശ്ശി തുപ്പാരത്ത് അൽത്താഫ് ഹുസൈൻ (25) ആണ് പിടിയിലായത്. ആഗസ്റ്റ് 10ന് രാത്രിയാണ് സംഭവം. പ്രതിയെ സ്ഥലത്ത് കൊണ്ടുപോയി തെളിവെടുപ്പ് നടത്തി മോഷണം പോയ ഗ്യാസ് സിലിണ്ടർ കണ്ടെടുത്തു. ആലത്തൂർ പൊലീസ് ഇൻസ്പെക്ടർ ടി.എൻ. ഉണ്ണികൃഷ്ണന്‍റെ നേതൃത്വത്തിൽ എസ്.ഐമാരായ എം.ആർ. അരുൺകുമാർ, സി.കെ. സുരേഷ്, എസ്.സി.പി.ഒ ശാന്തി എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തിയത്. ഇയാൾ വിവിധ കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.

Tags:    
News Summary - Theft in Milma Booth: Suspect arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.