ചിറയിൻകീഴ്: അഞ്ചുതെങ്ങ് കായിക്കരയിലും മൂലൈത്തോട്ടത്തും വീടുകൾ കുത്തിത്തുറന്ന് മോഷണം. കോവിൽത്തോട്ടം പുത്തൻവീട്ടിൽ മണികണ്ഠന്റെയും മൂലൈതോട്ടം പത്മശ്രീയിൽ പ്രതാപന്റെയും വീടുകളിലാണ് മോഷണം നടന്നത്.
വീടുകൾ ആൾതാമസം ഇല്ലാതെ അടച്ചിട്ടിരിക്കുകയായിരുന്നു. ശനിയാഴ്ച രാവിലെ വീടിന്റെ വാതിലും ജനലും തുറന്ന നിലയിൽ കണ്ട അയൽവാസികൾ നടത്തിയ പരിശോധനയിലാണ് കവർച്ച വിവരം അറിയുന്നത്. വീടിന്റെ ജനൽ ഗ്ലാസ് തകർത്താണ് മോഷ്ടാക്കൾ അകത്തുകടന്നത്.
വീട്ടിനുള്ളിൽ ഉണ്ടായിരുന്ന വിലപിടിപ്പുള്ള സാധനസാമഗ്രികൾ മോഷ്ടാക്കൾ കൊണ്ടുപോയി. ആളില്ലാത്ത വീടുകൾ കേന്ദ്രീകരിച്ച് കവർച്ച നടത്തുന്ന സംഘമാണ് പിന്നിലെന്ന് കരുതപ്പെടുന്നു. പ്രതികളെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കായിക്കര കോൺഗ്രസ് കൂട്ടായ്മ ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകി.
പ്രതികൾക്കായി അഞ്ചുതെങ്ങ് പൊലീസ് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.