പെരുമ്പാവൂര്‍: സബ് ഇന്‍സ്പെക്ടര്‍ ഉള്‍പ്പെടെ പൊലീസുകാരെ ആക്രമിക്കുകയും ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുകയും ചെയ്ത കേസില്‍ രണ്ടുപേർ അറസ്റ്റിൽ. പെരുമ്പാവൂര്‍ കടുവാള്‍ കണ്ണിയാറക്കല്‍ വീട്ടില്‍ അക്ഷയ് സുരേഷ് (26), കടുവാള്‍ വടക്കേക്കരപ്പറമ്പില്‍ വീട്ടില്‍ അനില്‍കുമാര്‍ (47) എന്നിവരെയാണ് പെരുമ്പാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
ഭജനമഠം റോഡിൽ തിങ്കളാഴ്ച രാത്രി 10 ഓടെയാണ് കേസിനാസ്പദ സംഭവം. പ്രതികള്‍ സംഘം ചേര്‍ന്ന് മാര്‍ഗതടസ്സമുണ്ടാക്കി പരസ്പരം സംഘര്‍ഷം സൃഷ്ടിക്കുകയായിരുെന്നന്ന് പൊലീസ് പറഞ്ഞു. പിരിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടപ്പോൾ, അസഭ്യം പറഞ്ഞ് പൊലീസുകാരെ ആക്രമിച്ചു. എസ്.ഐക്ക് ഉൾപ്പെടെ പരിക്കേറ്റു. ഒടുവിൽ പൊലീസ് സാഹസികമായി പ്രതികളെ പിടികൂടുകയായിരുന്നു. അക്ഷയ് സുരേഷ് ബി.ജെ.പി സംസ്ഥാന വനിത നേതാവിെൻറ മകനാണ്. വിവരമറിഞ്ഞ് സ്റ്റേഷനിലെത്തിയ നേതാവും പൊലീസുകാരോട് തട്ടിക്കയറിയതായി പറയുന്നു. സബ് ഇന്‍സ്പെക്ടര്‍ റിന്‍സ് എം. തോമസ്, എ.എസ്.ഐ അനില്‍ പി. വര്‍ഗീസ്, എസ്.സി.പിഒമാരായ അഷറഫ്, നാദിര്‍ഷ തുടങ്ങിയവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.