മല്ലപ്പള്ളി: യുവാവിനെ മർദിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. കുന്നന്താനം സെന്റ് ജോസഫ് കത്തോലിക്കാപ്പള്ളി പെരുന്നാൾ ദിനത്തിൽ പായിപ്പാട് സ്വദേശി പള്ളിക്കച്ചിറ കിഴക്കേകടവിൽ വീട്ടിൽ കെ.എ. ജോസഫിനാണ് (39) മർദനമേറ്റത്.
തൃക്കൊടിത്താനം അമര സ്വദേശി ആറുപറയിൽ വീട്ടിൽ ക്രിസ്റ്റി ജോസഫ് (27), മാന്താനം സ്വദേശി ഇളപ്പുങ്കൽ വീട്ടിൽ അഖിലേഷ് (26) എന്നിവരെയാണ് കീഴ്വായ്പൂര് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പള്ളിയുടെ കോമ്പൗണ്ടിൽ നടത്തിയ ബൻഡ് മേളത്തിനിടയിൽ പൊതുജനങ്ങൾക്ക് ശല്യം ഉണ്ടാകുംവിധം പ്രതികൾ ഡാൻസ് ചെയ്തത് വിലക്കിയതിലുള്ള വിരോധമാണ് സംഘർഷത്തിൽ കലാശിച്ചതെന്ന് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.