പെരിന്തൽമണ്ണ: അന്തര്‍ സംസ്ഥാന വാഹന മോഷ്ടാവും കൂട്ടാളിയും പിടിയില്‍. വിവിധ മോഷണക്കേസുകളിലെ പ്രതി മാവേലിക്കര കണ്ണമംഗലം സ്വദേശി ഇലവങ്കത്തറയില്‍ ജേക്കബ് ലൂയിസ് (44), കൂട്ടാളി കോയമ്പത്തൂര്‍ ഉക്കടം സ്വദേശി ജയ്ലബിദീൻ (46) എന്നിവരെയാണ് പെരിന്തൽമണ്ണ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക ക്രൈം സ്ക്വാഡ് അറസ്റ്റ് ചെയ്തത്.
കൊളത്തൂര്‍-വളാഞ്ചേരി റോഡില്‍ അമ്പലപ്പടിയിലെ വീട്ടില്‍ നിര്‍ത്തിയിട്ട സ്കോര്‍പിയോ കാര്‍ കഴിഞ്ഞ ദിവസം മോഷണം പോയ കേസിലാണ് അറസ്റ്റ്. ഇവരെ ചോദ്യം ചെയ്തതില്‍ 11 ബൈക്ക്, കാര്‍ മോഷണ കേസുകള്‍ക്ക് തുമ്പ് ലഭിച്ചു. കൊളത്തൂര്‍ അമ്പലപ്പടിയിൽനിന്ന് മോഷ്ടിച്ച കാര്‍ കോയമ്പത്തൂരിലേക്ക് കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതികളെ പിടികൂടിയത്. എട്ട് ജില്ലകളിലായി എണ്‍പതിലധികം മോഷണക്കേസുകളില്‍ പ്രതിയാണ് ജേക്കബ് ലൂയിസ്.
മാല പൊട്ടിക്കല്‍, വാഹന മോഷണം തുടങ്ങിയ കേസുകളില്‍ ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്. പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി എം. സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ കൊളത്തൂര്‍ സി.ഐ സജിത്ത്, എസ്.ഐ കെ.പി. ചന്ദ്രന് എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിച്ചത്. സി.പി. മുരളീധരന്, എന്‍.ടി. കൃഷ്ണകുമാര്‍, പ്രശാന്ത്, എം. മനോജ് കുമാര്‍, കെ. ദിനേഷ്, കെ. പ്രഭുല്‍, വിപിന്‍ചന്ദ്രന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.